ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം . കശ്മീർ താഴ്വരയിലെ ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 1,500-ലധികം സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
വർഷങ്ങളായി ‘ഓവർ ഗ്രൗണ്ട് വർക്കർ’ (OGWs) എന്ന നിലയിൽ ഭീകരതയെ പിന്തുണച്ചിരുന്നവരും ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ ബന്ധങ്ങളെ കുറിച്ചും , പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ആക്രമണത്തിന് ശേഷം, രാജ്യ തലസ്ഥാനമായ ഡൽഹിയിലും പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പാലിച്ചുകൊണ്ട് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന മതഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ ഇനി മൗനം പാലിക്കില്ലെന്നത് വ്യക്തമാണ്.
ഭീകരാക്രമണത്തിനുശേഷം ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര പിന്തുണ ലഭിക്കുന്നുണ്ട്. ഭീകരതയുടെ “അതിർത്തി കടന്നുള്ള ആയുധവൽക്കരണത്തെ” അപലപിച്ചുകൊണ്ട് ഇന്ത്യയുടെ നിലപാടിനെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവരും ധാർമ്മിക പിന്തുണ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: