കൊച്ചി : തീവ്രവാദത്തിന് മതമുണ്ടെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ. കൊല്ലചെയ്യപ്പെട്ട ടൂറിസ്റ്റുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കാസയുടെ ഈ പരാമർശം.
‘ തീവ്രവാദത്തിന് മതമുണ്ട് !…കാശ്മീരിലെ പഹൽഗാമിൽ ഇസ്ലാമിക ഭീകരവാദികൾ നോക്കിയത് പണക്കാരനോ പാവപ്പെട്ടവനോ എന്നല്ല , തെക്കേ ഇന്ത്യക്കാരനോ വടക്കേ ഇന്ത്യക്കാരനെന്നോ അല്ല, സവർണ്ണനെന്നോ ദളിതനെന്നോ അല്ല , കോൺഗ്രസുകാരനെന്നോ ബിജെപിക്കാരനെന്നോ അല്ല ………… മറിച്ച് നിരപരാധികളായ ടൂറിസ്റ്റുകളോട് ഭീകരവാദികൾ തിരക്കിയതും അവരുടെ അടിവസ്ത്രം താഴ്‌ത്തി നോക്കിയതും മതം മാത്രമാണ്.
മതമൗലികവാദ തീവ്രവാദത്തെയും അതിന് പിൻതുണ നൽകുന്നവരെയും പൂർണ്ണമായും ഉൻമൂലനം ചെയ്യുക.
കൊല്ലചെയ്യപ്പെട്ട നിരപരാധികളായ ടൂറിസ്റ്റുകൾക്ക് ആദരാഞ്ജലികൾ ‘ എന്നാണ് കാസയുടെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: