തിരുവനന്തപുരം: വൈഭവ ഭാരതവും വികസിത കേരളവും യാഥാര്‍ത്ഥ്യമാകന്‍ ശക്തമായ ആരോഗ്യരംഗം എന്ന ലക്ഷ്യത്തോടെ ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി. ‘കേരളത്തിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളും പരിഹാരപ്രയത്‌നങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി.എന്‍. ഗംഗാധര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സര്‍വകലാശാല, കേരള സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ ആമുഖപ്രഭാഷണം നടത്തി. ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. വിനോദ് കുമാര്‍ ടി.ജി മോഡറേറ്ററായി. സംവാദത്തില്‍ ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി 50ഓളം പ്രമുഖര്‍ പങ്കെടുത്തു. ആധുനിക മെഡിക്കല്‍ വിദ്യാഭ്യാസരീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍, വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സംയോജനം, പാരമ്പര്യ വൈദ്യത്തിന് ആധുനിക രംഗത്തുള്ള സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, ആള്‍സെയിന്റ്‌സ് കോളേജിന്റെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.എസ്. രാജശ്രീ, കേരള സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി അഭിജിത്ത് പി.എസ് എന്നിവരും സംസാരിച്ചു. ആരോഗ്യഭാരതത്തിന് കരുത്തു പകര്‍ന്നത് ജന്മഭൂമിയുടെ ഈ വെളിച്ച വെളിപാടായ വേദിയിലൂടെയാണെന്ന് പങ്കെടുത്തവര്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: