ചെല്ലമംഗലം: മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭ അമ്പേ പരാജയപ്പെട്ടുവെന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. ചെല്ലമംഗലം വാര്‍ഡില്‍ നടന്ന ജന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലസ്ഥാന നഗരിയിലെ മിക്കവാര്‍ഡുകളും അഭിമുഖീകരിക്കുന്ന പ്രധാന വിഷയമാണ് തെരുവ് നായ്‌ക്കളുടെ ശല്യവും മാലിന്യങ്ങളും. ഇവ രണ്ടും ശാശ്വതമായിട്ടാണ് പരിഹരിക്കേണ്ടത്. മാലിന്യ സംസ്‌കരണത്തില്‍ നഗരസഭ കൊണ്ട് വന്ന ഉറവിടത്തില്‍ മാലിന്യ സംസ്‌കരണം, കിച്ചണ്‍ ബിന്‍, തുമ്പൂര്‍മുഴി പദ്ധതികളൊക്കെ വന്‍ പരാജയത്തിലേയ്‌ക്കാണ് മാറിയത്. തിരക്കേറിയ ജനങ്ങളുടെ ജീവിതരീതികള്‍ക്കിടയില്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയുമോയെന്ന കാഴ്ചപ്പാടുപോലും ഇല്ലാതെയാണ് പദ്ധതി കൊണ്ടുവന്നത്. അതിനാലാണ് പരാജയത്തിലേയ്‌ക്ക് മാറിയത്. നായ്‌ക്കളെ വന്ധീകരിക്കുന്ന പദ്ധതിയുണ്ടെങ്കിലും എത്രത്തോളം വിശ്വാസ്യതയുണ്ടെന്നുള്ളത് സംശയത്തിന്റെ നിഴലിലാണെന്നും വി.വി.രാജേഷ് പറഞ്ഞു. കൗണ്‍സിലര്‍മ ഗായത്രിദേവി അദ്ധ്യക്ഷത വഹിച്ചു.
ഹരിതകര്‍മ സേന കടുത്ത പ്രതിസന്ധിയിലെന്ന് ചെല്ലമംഗലത്തുകാര്‍
ചെല്ലമംഗലം : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ഹരിതകര്‍മ സേന കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചെല്ലമംഗലം വാര്‍ഡ് നിവാസികള്‍. വന്‍തോതില്‍ ഇവ സംഭരിച്ച് വെച്ചാലും കൃത്യമായി പ്രദേശത്ത് നിന്നും കൊണ്ടുപോകാന്‍ നഗരസഭ സംവിധാനമില്ലാത്തത് കടുത്ത പോരായ്മയാണ്. ആഴ്ചയിലൊരിക്കലെത്തുന്ന ഒരു വാഹനത്തില്‍ മാലിന്യം കയറ്റി വിട്ടാലും പ്രദേശത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും മാറ്റാന്‍ കഴിയുന്നില്ല. കൂടാതെ തെരുവ് നായ്‌ക്കളുടെ ശല്യവും ചര്‍ച്ചയായി. സിറ്റി പ്രദേശങ്ങള്‍ ഒഴിച്ചുള്ള വാര്‍ഡുകളില്‍ കുട്ടികള്‍ക്കായി കളിസ്ഥലം വേണമെന്ന ആവശ്യവും ഉയര്‍ന്നു. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്‌ക്ക് കളിസ്ഥലങ്ങള്‍ അനിവാര്യമാണ്. ചെല്ലമംഗലത്ത് അതില്ല. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: