Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗര്‍വിന്റെ കാലത്തെ ജനങ്ങള്‍ പുറന്തള്ളിയതിന് പുതിയ മേയറെ കളിയാക്കി ദേശാഭിമാനിയുടെ കൊതിക്കെറുവ്

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jan 6, 2026, 09:41 am IST
inKerala, Thiruvananthapuram
പുത്തരിക്കണ്ടം മൈതാനിയിലെ 'പുലരി കൂട്ടായ്മ' യോടൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ

പുത്തരിക്കണ്ടം മൈതാനിയിലെ 'പുലരി കൂട്ടായ്മ' യോടൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ

തിരുവനന്തപുരം: അധികാര ഗര്‍വിന്റെ ആള്‍രൂപമായിരുന്ന മുന്‍മേയര്‍ ആര്യാരാജേന്ദ്രനെയും നാലര പതിറ്റാണ്ടിന്റെ ഇടത് അഴിമതി ഭരണത്തെയും ജനങ്ങള്‍ പുറന്തള്ളിയതിന്റെ കലിപ്പടങ്ങാതെ മേയറെ കളിയാക്കി നെടുവീര്‍പ്പിടുകയാണ് സിപിഎം മുഖപത്രം ദേശാഭിമാനി. ജനങ്ങളെ അകറ്റിനിര്‍ത്തിയും പ്രോട്ടോകോളിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയും വിഹരിച്ചിരുന്ന മുന്‍ മേയറില്‍ നിന്ന് വ്യത്യസ്തമായി മേയര്‍ വി.വി. രാജേഷ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും വികസനസന്ദേശവുമായി മുന്നേറുന്നതുമാണ് ദേശാഭിമാനിയെയും കുട്ടിസഖാക്കളെയും വിറളി പിടിപ്പിക്കുന്നത്.

കഴിഞ്ഞദിവസം പുത്തരിക്കണ്ടം മൈതാനത്ത് പുലര്‍ച്ചെ നടക്കാനിറങ്ങിയതും കാല്‍നട യാത്രക്കാരുമായി ആശയവിനിമയം നടത്തിയതും സിപിഎമ്മിന് ദഹിച്ചിട്ടില്ല. നടക്കാനും വ്യായാമത്തിനുമായി എത്തുന്നവര്‍ പുത്തരിക്കണ്ടം മൈതാനത്തെ പാമ്പുശല്യത്തെക്കുറിച്ച് ഉള്‍പ്പെടെ മേയറോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ വി.വി.രാജേഷ് രാവിലെ മൈതാനത്തെത്തിയത്. മൈതാനത്തിന്റെ പരിതാപാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ മേയര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരെ ഉള്‍പ്പെടെ കളിയാക്കിയും അധിക്ഷേപിച്ചുമാണ് ദേശാഭിമാനിയുടെയും സൈബര്‍ സഖാക്കളുടെയും പ്രചാരണം.

ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി എത്തിയ വേളയിലും ഇഴജന്തുക്കളുടെ സാന്നിധ്യം മൈതാനത്ത് കണ്ടിരുന്നു. എന്നിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പുതിയ മേയര്‍ അധികാരമേറ്റതോടെ പുത്തരിക്കണ്ടത്തിന്റെ നവീകരണം നാട്ടുകാര്‍ ആഗ്രഹിച്ചതാണ് ദേശാഭിമാനിയെ ചൊടിപ്പിച്ചത്.

പദ്ധതികള്‍ അട്ടിമറിച്ചത് ഇടതു ഭരണം

ചാല വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ രണ്ടുതവണയും ബിജെപി ആണ് വിജയിച്ചതെന്നും അക്കാലത്ത് യാതൊന്നും ചെയ്തില്ലെന്നുമാണ് ദേശാഭിമാനിയുടെ കണ്ടെത്തല്‍. എന്നാല്‍ ബിജെപി വാര്‍ഡുകളില്‍ വികസനം പാടില്ലെന്ന ഇടതു ഭരണസമിതിയുടെ അജണ്ട പല കൗണ്‍സില്‍ യോഗങ്ങളിലും ചര്‍ച്ചയായത് ദേശാഭിമാനി കണ്ടില്ല. റോഡ് നവീകരണവും സ്ട്രീറ്റലൈറ്റ് സ്ഥാപിക്കലുമുള്‍പ്പെടെ നിഷേധിച്ചായിരുന്നു അന്ന് ഇടതുഭരണസമിതി ജനങ്ങളോട് പകവീട്ടിയിരുന്നത്. ഇടതുപാര്‍ട്ടിയുടെ ഇഷ്ടക്കാരായ കരാറുകാര്‍ പലയിടങ്ങളില്‍ നിന്നുള്ള അറവുശാല മാലിന്യം ചാല വാര്‍ഡില്‍ തള്ളുന്നതിനെതിരെ കൗണ്‍സിലര്‍ സിമി ജ്യോതിഷ് പലതവണ പരാതിപ്പെട്ടിരുന്നതാണ്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റേതായിരുന്ന ആയിരക്കണക്കിനേക്കര്‍ വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത കൂട്ടത്തില്‍ പുത്തരിക്കണ്ടവും നഗരസഭ കയ്യടക്കുകയായിരുന്നു. സാമൂഹ്യവിരുദ്ധ താവളമായി ഇവിടം വര്‍ഷങ്ങളോളം കാടുപിടിച്ചു കിടന്നു. വല്ലപ്പോഴും രാഷ്‌ട്രീയ സമ്മേളനമോ മറ്റോ നടക്കുമ്പോഴായിരുന്നു കാടുവെട്ടിത്തെളിക്കല്‍.

വെങ്കയ്യ നായിഡു നഗരവികസന വകുപ്പ് മന്ത്രിയായിരിക്കവെ അനുവദിച്ച 1538 കോടിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പായതോടെയാണ് പുത്തരിക്കണ്ടം മൈതാനത്തിന് കുറച്ചെങ്കിലും ശാപമോക്ഷമായത്. ശ്രീപദ്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് ഇ.കെ. നായനാര്‍ പാര്‍ക്ക് പണിതവര്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് പണം കിട്ടിയതോടെയാണ് ഇവിടെ കുറച്ചെങ്കിലും നവീകരണത്തിന് തയ്യാറായത്.

Tags: corporationV.V RajeshThiruvananthapurammayor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.