ബംഗളൂരു: പൊന്നു ടീച്ചറേ..എന്നെ ജയിപ്പിക്കണേ.. അഭ്യര്‍ത്ഥനക്കൊപ്പം ഉത്തരക്കടലാസില്‍ തിരുകി വച്ച 500 ന്‌റെ കറന്‍സി കണ്ട് ടീച്ചര്‍ ഞെട്ടി. ഒന്നിലധികം ഉത്തരക്കടലാസുകളില്‍ ഇത്തരം കൈക്കൂലി പരീക്ഷിച്ചിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയില്‍ പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിലാണ് ഈ അഭ്യര്‍ത്ഥനകളും പണവും കണ്ടെത്തിയത്.
പല തരം അഭ്യര്‍ത്ഥനകള്‍ ഉത്തരക്കടലാസുകളുലുണ്ട്. ‘ദയവായി എന്നെ ജയിപ്പിക്കൂ, എന്റെ ഭാവി ടീച്ചറിന്‌റെ കൈകളിലാണ്,’ ‘വിജയിച്ചാല്‍ മാത്രമേ എന്റെ പ്രണയം തുടരാനാവൂ,’ ‘ ഞാന്‍ പാസ്സായില്ലെങ്കില്‍ അച്ഛനും അമ്മയും എന്‌റെ പഠിത്തം നിര്‍ത്തും’ ‘സര്‍, ചായ കുടിക്കാന്‍ 500 രൂപ വച്ചിട്ടുണ്ട്. ദയവായി എന്നെ പാസാക്കൂ.’ പാസാകാന്‍ സഹായിച്ചാല്‍ കൂടുതല്‍ പണം തരാമെന്ന വാഗ്ദാനവും ചില ഉത്തരക്കടലാസുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: