Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിഷൻ 2025; ബിജെപി വികസിത കേരളം കൺവെൻഷനുകൾക്ക് തൃശൂരിൽ ആവേശോജ്വലമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 05:06 pm IST
in Kerala

തൃശൂർ: വികസിത കേരളം മുദ്രാവാക്യം മാത്രമല്ല, ബിജെപിയുടെ ലക്ഷ്യവും ജനങ്ങളോടുള്ള കടമയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ സിറ്റി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടം മേടിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാറാണ് നൂറു കോടി ചിലവഴിച്ച് ഒൻപതാം വാർഷികം ആഘോഷിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

2014 മുതൽ രാജ്യത്ത് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ലോകത്ത് മുഴുവൻ ഇന്ത്യയ്‌ക്ക് ബഹുമാനം ലഭിക്കുന്നു. എന്നാൽ കേരളത്തിലെ സ്ഥിതിക്ക് മാത്രം മാറ്റമില്ല. 2014 വരെ വലിയ വലിയ അഴിമതികൾ ഈ രാജ്യത്ത് നിർബാധം നടന്നിരുന്നു. പ്രതിരോധ മേഖലയിൽ പോലും ഭാരതം ദുർബലമായ വർഷങ്ങളായിരുന്നു അത്. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന നുണപ്രചാരണത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. ആ ഘട്ടത്തിൽ നിന്ന് ഭാരതം ഏറെ മാറിയിരിക്കുന്നു. എന്നാൽ കേരളം അവിടെത്തന്നെ നിൽക്കുന്നു. കടം വാങ്ങാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. ആശാവർക്കർമാർ മാസങ്ങളായി സമരത്തിലാണ്.

ആകെ സർക്കാരിന് എടുത്തു പറയാനുള്ളത് ദേശീയപാതയുടെ നിർമ്മാണം മാത്രമാണ്. അതാണെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്നതുമാണ്. ഇതു പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ അല്ല, പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രസംഗിച്ചതാണ്. 2014 ന് ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ മാറ്റത്തിന് വിധേയമായി. ആഗോളതലത്തിൽ മൂന്നും നാലും സ്ഥാനത്തേക്ക് ഭാരതം ഉയരുകയാണ്. മാറ്റം ആഗ്രഹിച്ചാണ് ജനങ്ങൾ മോദിജിയെ വിജയിപ്പിച്ചത്. അദ്ദേഹം ജനങ്ങൾക്ക് മാറ്റം നൽകി.

കേരളത്തിൽ നിന്ന് 500 കിലോമീറ്റർ മാത്രം ദൂരത്ത് ആപ്പിൾ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. തമിഴ്നാട്ടിലും കർണാടകയിലും വമ്പൻ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതൊന്നും കേരളത്തിന്റെ അതിർത്തി കടന്ന് ഇങ്ങോട്ടേക്ക് വരുന്നില്ല.

വികസിത ഭാരതം ഉണ്ടാകുമ്പോൾ വികസിത കേരളവും ഉണ്ടാവണം. നാട്ടിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു പാർട്ടി ഏതാണ് എന്ന് ജനങ്ങൾ തിരിച്ചറിയണം. അതിന് വലിയ പരിശ്രമം ആവശ്യമില്ല. ബിജെപി സർക്കാർ കഴിഞ്ഞ 10 വർഷമായി രാജ്യത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ആരാണ് വാഗ്ദാനം നൽകിയിട്ട് ഓടിക്കളയുന്നതെന്നും, വാഗ്ദാനങ്ങൾ ആരാണ് പാലിക്കുന്നതെന്നും ജനങ്ങൾക്ക് മനസ്സിലാകും. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ. എൽഡിഎഫും യുഡിഎഫും സംസ്ഥാനത്ത് ചെയ്യുന്നത് ജനങ്ങളിൽ വിഷം നിറയ്‌ക്കുക എന്നത് മാത്രമാണ്.

സംസ്ഥാന സർക്കാർ ഇപ്പോൾ വാർഷികം ആഘോഷിക്കുകയാണ്. ആശാവർക്കർമാർക്ക് 100 രൂപ കൂട്ടി ചോദിച്ചപ്പോൾ തരില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് 100 കോടിയുടെ ആഘോഷങ്ങൾ നടത്തുന്നത്. തീരദേശ ജനതയുടെ നീണ്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇല്ല.കടൽ ഭിത്തി കേട്ടാനുള്ള തുക പോലും ചിലവിടാൻ സർക്കാർ തയ്യാറല്ല. കടം വാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാരാണ് വാർഷികാഘോഷം നടത്തുന്നത്. മുനമ്പത്ത് 610 കുടുംബങ്ങളെ കാണാത്ത സർക്കാരാണ് വലിയ ആഘോഷം നടത്തുന്നത്.

നാല് കോടി മലയാളികൾക്കായി വികസനം കൊണ്ടുവരാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയൂ. ഇനി കാര്യം നടക്കണം. അതിനായി പരിശ്രമിക്കണം.
ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ബിജെപി പ്രവർത്തകർ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വികസിത കേരളം എന്നത് ജനങ്ങളോടുള്ള നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാക്കളായ എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ, എ. എൻ രാധാകൃഷ്ണൻ, അഡ്വ ബി ഗോപാലകൃഷ്ണൻ, അഡ്വ എസ്. സുരേഷ്, അനൂപ് ആന്റണി, സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, മുൻ തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ് കുമാർ, സിറ്റി ജില്ലാ ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പ്രസംഗിച്ചു. ജില്ലാ ഭാരവാഹി യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ സംസ്ഥാന പ്രസിഡന്റ്‌ നൽകി. തൃശ്ശൂരിൽ നടക്കുന്ന ആർ എസ് എസ് പരിശീലന ശിബിരത്തിലും രാജീവ്‌ ചന്ദ്രശേഖർ സന്ദർശനം നടത്തി. ഉച്ചക്ക് ശേഷം കൊടുങ്ങല്ലൂരിൽ നടന്ന തൃശ്ശൂർ സൗത്ത് ജില്ലാ കൺവൻഷനും രാജീവ്‌ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

Tags: Mission 2025bjpRajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.