തിരുവനന്തപുരം : നഗരസഭാ പരിധിയില്‍ ഹെഡ്‌ഗേവാര്‍ റോഡ് ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവ് എം.എസ് കുമാര്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിന് 1992- 93 കാലത്ത് െേഹഡ്‌ഗേവാറിന്റെ പേര് നല്‍കാന്‍ പിന്തുണച്ചത് കോണ്‍ഗ്രസും മുസ്ലീം ലീഗും ആണെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രമേയം പാസാക്കിയത്.1992- 93 കാലത്ത് നഗരസഭയില്‍ താനാണ് റോഡിന് ഹെഡ്‌ഗേവാര്‍ എന്ന പേര് നല്‍കണമെന്ന പ്രമേയം അവതരിപ്പിച്ചതെന്ന് എം.എസ് കുമാര്‍ പറയുന്നു. അതേസമയം എം എസ് കുമാര്‍ പറഞ്ഞത് ശരിയാണെന്ന് സി.പി.എം നേതാവും അക്കാലത്ത് കൗണ്‍സിലറും ആയിരുന്ന ജയന്‍ ബാബു പറഞ്ഞു.
സിപിഎം ഉള്‍പ്പെടെ ഇടത് മുന്നണിയിലെ അന്നത്തെ കക്ഷികളെല്ലാം പ്രമേയത്തെ എതിര്‍ത്തിരുന്നതായി ജയന്‍ ബാബു പറഞ്ഞു. കോണ്‍ഗ്രസും മുസ്ലീംലീഗും ബിജെപിയും ഒന്നിച്ചു നിന്നാണ് പ്രമേയം പാസാക്കിയതെന്നും ജയന്‍ ബാബു പറഞ്ഞു. നഗരസഭാ രേഖകളില്‍ ഇപ്പോഴും റോഡിന് ഹെഡ്‌ഗേവാര്‍ റോഡ് എന്നാണ് പേര്. എന്നാല്‍ റോഡ് വികസിപ്പിച്ചതോടെ സൂചന ബോര്‍ഡുകള്‍ ഉള്‍പ്പെടെ എടുത്തുമാറ്റി.
പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍ എസ് എസ് സ്ഥാപക നേതാവ് ഡോ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വന്നിരിക്കെയാണ് എം എസ് കുമാറിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക