പാലക്കാട്: രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.
ആലങ്കാരിക പ്രയോഗം നടത്തിയതാണ്. കാലു കുത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞതിനര്‍ത്ഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ചിട്ടും കോണ്‍ഗ്രസിനെതിരെ കേസെടുത്തില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെയും കേസെടുത്തില്ലെന്ന് പ്രശാന്ത് ശിവന്‍ കുറ്റപ്പെടുത്തി. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎല്‍എ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തില്ല.
എംഎല്‍എ ക്കെതിരെ കൊലവിളി നടത്തിയ, പാലക്കാട് വന്നാല്‍ കാല് വെട്ടും എന്ന് പറഞ്ഞ ഒരു വീഡിയോ കാണിച്ചു നല്‍കാമോ. എംഎല്‍എ ഇരവാദം നടത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ എംഎല്‍എ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.
കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ല.പിണറായി വിജയന്‍ കൊലക്കേസ് പ്രതിയായിരുന്നു. ആരോപണം ഉന്നയിച്ച സന്ദീപ് പാര്‍ട്ടി വിട്ടില്ലെങ്കില്‍ മറ്റ് ചില കാര്യങ്ങള്‍ക്ക് പുറത്താകുമായിരുന്നു. തൃശൂര്‍ ടൗണില്‍ കൂടി ഓടിയത് എന്തിനെന്ന് അന്വേഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: