തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എല്‍എല്‍ബി പുനര്‍മൂല്യനിര്‍ണയ വിവാദത്തില്‍ അധ്യാപികയുടെ വീട്ടില്‍ ചെന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തു. ഉത്തരക്കടലാസുകള്‍ വിട്ടുനല്‍കാതിരുന്നതിനാലാണിത്.
സര്‍വകശാലയില്‍ നിന്നുള്ള സംഘം തിരുനെല്‍വേലിയില്‍ എത്തി പൊലീസ് സഹായത്തോടെയാണ് ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്. മൂന്ന് വര്‍ഷ എല്‍എല്‍ബി കോഴ്‌സിലെ രണ്ടാം സെമസ്റ്റര്‍ പ്രോപാര്‍ട്ടി ലോ എന്ന വിഷയത്തിലെ 55 പേപ്പറുകളാണ് അധ്യാപിക മടക്കി നല്‍കാതിരുന്നത്.പ്രതിഫലത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അധ്യാപിക ഉത്തരക്കടലാസുകള്‍ പിടിച്ചുവച്ചത്.
ഇത് കാരണം പുനര്‍മൂല്യനിര്‍ണയ ഫലപ്രഖ്യാപനം വൈകിയത് വിവാദമായിരുന്നു. മടക്കി കിട്ടിയ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തി ഉടന്‍ ഫലം പ്രഖ്യാപിക്കും. വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വകലാശാലയില്‍ നിന്നുളള സംഘം തിരുനെല്‍വേലിയില്‍ നേരിട്ട് പോയി ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: