മുർഷിദാബാദ് അക്രമം: വഖഫ് നിയമത്തിനെതിരായ കലാപം പൊട്ടിപ്പുറപ്പെട്ട മുർഷിദാബാദിൽ സന്ദർശനം നടത്തുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസ് .
“അവിടത്തെ യാഥാർത്ഥ്യങ്ങൾ കാണാൻ ഞാൻ വ്യക്തിപരമായി ആ സ്ഥലത്തേക്ക് പോകുന്നു. വിഷയത്തിൽ ഞാൻ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കും. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ നാം കൂടുതൽ നടപടികൾ സ്വീകരിക്കണം. ഞാൻ തീർച്ചയായും മുർഷിദാബാദ് സന്ദർശിക്കും. അവിടെ ഒരു ബി.എസ്.എഫ് ക്യാമ്പ് സ്ഥാപിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.”അദ്ദേഹം പറഞ്ഞു.
അതേസമയം സി വി ആനന്ദ ബോസിനോട് പ്രദേശമായ മുർഷിദാബാദ് ജില്ലയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി . സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മമത പറഞ്ഞു. “പ്രദേശവാസികളല്ലാത്തവർ ഇപ്പോൾ മുർഷിദാബാദ് സന്ദർശിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനാൽ കുറച്ച് ദിവസം കൂടി കാത്തിരിക്കാൻ ഞാൻ ഗവർണറോട് അഭ്യർത്ഥിക്കുന്നു. സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.”എന്നും മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: