ഗതാഗത വകുപ്പ് മന്ത്രി കൂടിയായ കെ.ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ വലിയ വികസനക്കുതിപ്പ് തന്നെയാണ് പത്തനാപുരം സ്വന്തമാക്കിയിരിക്കുന്നത്. വെട്ടിക്കവല ഗവൺമെന്‍റ് ഐടിഐ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്തനാപുരത്തിന്റെ വളർച്ചയ്‌ക്ക് ഗണ്യമായി സഹായിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് കിഫ്ബിയുടെ ധനസഹായത്തോടെയാണ് വെട്ടിക്കവലയിൽ സർക്കാർ ഐടിഐ സ്ഥാപിച്ചത്.
മികച്ച വിഭ്യാഭ്യാസവും സ്മാർട് ക്ലാസ് റൂമുകളും ഉറപ്പു വരുത്തുന്നതിനായി കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നു.1934 ൽ സ്ഥാപിതമായ മുഹമ്മദൻ ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ ബ്ലോക്കിലാണ് നിർമിച്ചിരിക്കുന്നത്. 1 മുതൽ 12 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: