പാലക്കാട്:രാഹുല്‍ മാങ്കൂട്ടം എംഎല്‍എയ്‌ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്നാേരാപിച്ച് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പട്ടാപ്പകല്‍ പാലക്കാട് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും ആര്‍ക്കെങ്കിലും ഒലത്തിക്കളയാമെന്നുണ്ടെങ്കില്‍ നേരിട്ട് വരാമെന്നും ഉദ്ഘാടന പ്രസംഗം നടത്തിയ സന്ദീപ് വാര്യര്‍ വെല്ലുവിളിച്ചു.
പ്രകടനം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.സ്ഥലത്ത് വലിയ സംഘര്‍ഷം ഉണ്ടായതോടെ സന്ദീപ് വാര്യറെ അറസ്റ്റ് ചെയ്ത് ബസിലേക്ക് കയറ്റി. സന്ദീപ് വാര്യറേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തിലും പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസും തമ്മില്‍ വാക്കേറ്റം നടന്നു. പൊലീസിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.പൊലീസ് സ്റ്റേഷന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലും പ്രവര്‍ത്തകരും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഡിസിസി ഓഫീസിലേക്ക് ബിജെപി പ്രകടനം നടത്തിയപ്പോള്‍ പൊലീസ് പ്രതിഷേധിച്ചില്ലെന്നും വധഭീഷണി മുഴക്കിയപ്പോള്‍ കേസെടുത്തില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ടെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍സിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നതെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: