ലഖ്നൗ : അലിഗഡ് ജില്ലയിലെ അത്രൗളി പട്ടണത്തിലെ ഒരു ഹോട്ടലിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ഒരു കേസ് പുറത്ത് വന്നു. ഏപ്രിൽ 14 ന് രാത്രി പട്ടണത്തിലെ സുഭാഷ് ചൗക്കിലുള്ള ഖ്വാജ ഹോട്ടലിൽ ഉപഭോക്താക്കൾക്ക് കൈകൾ തുടയ്‌ക്കാൻ നൽകിയ നാപ്കിനുകളിൽ ആലേഖനം ചെയ്തിരുന്നത് ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങളും കൂടെ ഭാരത് മാതാവിന്റെ ചിത്രവും അച്ചടിച്ചിരുന്നു.
തുടർന്ന് ഈ വിവരം ലഭിച്ചയുടൻ ബജ്‌റംഗ്ദൾ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിക്കുകയും ബഹളം സൃഷ്ടിക്കുകയും ചെയ്തു. ഹോട്ടലിൽ മാംസവും ബിരിയാണിയും വിളമ്പാറുണ്ടെന്നും അത്തരമൊരു സ്ഥലത്ത് മതചിഹ്നങ്ങളെ അപമാനിക്കുന്നത് അപലപനീയമാണെന്നും ബജ്‌റംഗ്ദൾ അംഗങ്ങൾ പറഞ്ഞു.
ഹോട്ടലിൽ മതവികാരം വ്രണപ്പെടുത്തുന്ന രേഖകൾ ബജ്‌റംഗ്ദൾ പ്രവർത്തകർ പോലീസിന് കൈമാറി കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബജ്‌റംഗ്ദൾ നേതാവ് ഗൗരവ് ശർമ്മയുടെ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയതിനും സമാധാനം തകർക്കാൻ ശ്രമിച്ചതിനും ഹോട്ടൽ ഉടമ സലീമിനെതിരെ കേസെടുത്തു.
ഹോട്ടൽ നടത്തിപ്പുകാരൻ സലീമിനെ കസ്റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായും അവിടെ നിന്ന് ജാമ്യം ലഭിച്ചതായും സിഒ സർജ്‌ന സിംഗ് അറിയിച്ചു. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: