തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടര്ന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദിച്ച 19 കാരന് പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന് ബ്രൂണോ ആണ് അറസ്റ്റിലായത്.
കഴക്കൂട്ടത്തിന് സമീപം തൃപ്പാദപുരത്ത് ആണ് സംഭവം .സിപിഒമാരായ രജീഷ്, വിഷ്ണു എന്നിവരെയാണ് യുവാവ് മര്‍ദിച്ചത്.
പൊതു സ്ഥലത്ത് യുവാവ് പുകവലിച്ചത് കണ്ട് പൊലീസ് വാഹനം നിറുത്തി സിഗരറ്റ് തട്ടികളഞ്ഞിരുന്നു.ഇതാണ് പ്രകോപനത്തിന് കാരണമായത്. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും റയാന് ബ്രൂണോയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: