ബീജിങ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിനെതിരെ അടുത്ത കരുക്കളുമായി ചൈന. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദം മെച്ചപ്പെടുത്തി വ്യാപാരം വളര്‍ത്തിയെടുക്കാനാണ് നിലവില്‍ ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രസിഡന്റ് ഷി ജിന്‍പിങ് വിയറ്റ്നാം മലേഷ്യ കംബോഡിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
ട്രംപിന്റെ പകരച്ചുങ്കം ഏറ്റവും കൂടുതല്‍ ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്, 145 ശതമാനം. പകരം ചൈന യുഎസിനെതിരെ 125 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയെങ്കിലും ചൈനീസ് വിപണി ഇടിയാന്‍ തുടങ്ങിയതോടെയാണ് ഷിജിന്‍പിങ് സര്‍ക്കാര്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്.
ട്രംപ് സര്‍ക്കാരിന്റെ അധിക തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് ചൈന വിദേശരാജ്യങ്ങളുമായുള്ള ബന്ധം വളര്‍ത്തിയെടുത്ത് വ്യാപാര വാണിജ്യ മേഖല മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്. വിയറ്റ്നാം പോലുള്ള രാജ്യങ്ങള്‍ യുഎസിലേക്ക് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനായുള്ള അസംസ്കൃത വസ്തുക്കള്‍ മുഖ്യമായും ചൈനയില്‍ നിന്നാണ് ഇവര്‍ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ വിയറ്റ്നാം കാര്‍ഷിക ഉത്പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. ഈ രാജ്യങ്ങള്‍ വഴി ചൈനീസ് ഉത്പ്പന്നങ്ങളെ കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യാനാണ് ചൈനയുടെ നീക്കം.
അതിനിടെ ട്രംപിന്റെ അധിക തീരുവ വിദേശ രാജ്യങ്ങള്‍ക്കല്ല, സാധാരണക്കാരായ പൗരന്മാരെയാണ് ബാധിക്കുന്നതെന്ന വിധത്തില്‍ വീഡിയോയും ചൈന പങ്കുവെച്ചിട്ടുണ്ട്. യുഎസ് ഇറക്കുമതിക്കാരനെന്ന് പരിചയപ്പെടുത്തുന്ന ഒരാളുടെ വീഡിയോ ചൈനീസ് വിദേശമന്ത്രാലയ വക്താവ് മാവോ നിങ്ങാണ് പുറത്തുവിട്ടത്. ട്രംപിന്റെ പുതിയ നയം രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വര്‍ധിപ്പിക്കും, സാധാരണക്കാരായ ജനങ്ങളെയും ഇത് ബാധിക്കുമെന്നും ട്രംപ് അനുകൂലികളേയും യുഎസ് പൗരന്മാരേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: