ന്യൂദല്‍ഹി: മയക്കമരുന്ന് ശൃംഖലകളെ നിഷ്കരുണം തകര്‍ക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുകയാണ് മോദി സര്‍ക്കാരെന്നും ആ രംഗത്തെ ശക്തമായ ചുവടുവെയ്പാണ് ഗുജറാത്തില്‍ പിടികൂടിയ 1800 കോടി രൂപയുടെ മയക്കമരുന്ന് വേട്ടയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
The Modi govt is rooting out drug networks ruthlessly.
In the ceaseless pursuit of building a drug-free Bharat, a monumental feat was achieved by seizing 300 kg of narcotics worth ₹1800 crore near the international maritime border. This operation, in the seas, is a shining…
— Amit Shah (@AmitShah) April 14, 2025
മയക്കമരുന്ന് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ ഡ്രഗ് കാര്‍ട്ടലുകള്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ യുദ്ധം ശക്തമാണെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കടല്‍ത്തീരത്തിനടുത്തുള്ള അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തിയ്‌ക്കകത്ത് 300 കിലോഗ്രാം മയക്കമരുന്ന് എത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ 1800 കോടി രൂപ വില വരും.
പാകിസ്ഥാന് പുറമെ അഫ് ഗാനിസ്ഥാനില്‍ നിന്നും മയക്കമരുന്ന് ഇന്ത്യയില്‍ വന്‍തോതില്‍ എത്തുന്നുണ്ട്. മയക്കമരുന്ന് വഴിയുള്ള പണം ഭീകരവാദത്തിന് ഉപയോഗപ്പെടുത്തുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഈ മയക്കമരുന്ന് ലോബിയെ തകര്‍ക്കേണ്ടത് ആവശ്യവുമാണ്. മാത്രമല്ല, ഒരു രാജ്യത്തിലെ യുവാക്കളെ ലഹരിയിലേക്ക് വഴിതെറ്റിച്ചുവിടുക വഴി നശിപ്പിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: