India

‘ഞങ്ങൾ അധികാരത്തിലേറിയാൽ, വെറും ഒറ്റ മണിക്കൂറിനുള്ളിൽ വഖ്ഫ് നിയമം പിഴുതെറിയും’; കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

Published by

ന്യൂദൽഹി : കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത വഖഫ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

“ഞങ്ങൾ അധികാരത്തിൽ വരുന്ന ദിവസം, വെറും ഒറ്റ മണിക്കൂറിനുള്ളിൽ ഈ ബിൽ പിഴുതെറിയും. ഇന്ന് അവർ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു, നാളെ അവർ മറ്റൊരാളെ ആക്രമിക്കും… അതിനാൽ ഞങ്ങൾ വീണ്ടും അധികാരത്തിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കണം,” മസൂദ് ആവശ്യപ്പെട്ടു.

ഏപ്രിൽ 5നായിരുന്നു വഖ്ഫ് ഭേദ​ഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ച് അംഗീകാരം നൽകിയത്. തുടർന്ന് വഖ്ഫ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ ഹർജിക്കാരിൽ ഒരാളായിരുന്നു കോൺ​ഗ്രസ് എംപി മസൂദ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by