ന്യൂഡൽഹി : കോൺഗ്രസിന് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി അദ്ധ്യക്ഷനാക്കിക്കൂടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്ത് വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ളയായിരുന്നു. കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് പുതിയ നിയമത്തോടുള്ള അവരുടെ എതിര്‍പ്പ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു
ഭൂമാഫിയ കൊള്ളയടിച്ചത് പിന്നോക്കക്കാരുടെയും പാവപ്പെട്ട മൂസ്ലീങ്ങളുടെയും ഭൂമിയാണ്. പാവപ്പെട്ട മുസ്ലീങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കില്ല . വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് വഖഫ് നിയമം ഭേദഗതി ചെയ്തുവെന്നും ഹരിയായനയിലെ ഹിസാറിലെ പൊതുയോഗത്തില്‍ മോദി പറഞ്ഞു.
വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ് . ഇതെല്ലാം ദരിദ്രർക്ക് പ്രയോജനപ്പെടേണ്ടതായിരുന്നു. ഭൂമാഫിയയാണ് വഖഫ് ഭൂമിയുടെ ഗുണം നേടിയത് . ‘വഖഫ് ഭേദഗതി നിയമം ദരിദ്രരെ ചൂഷണം ചെയ്യുന്നതു തടയാൻ സഹായിക്കും. പുതിയ നിയമപ്രകാരം ആദിവാസികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ സ്വത്തിലോ വഖഫ് ബോർഡിന് ഇനി നിയന്ത്രണം ഉണ്ടാകില്ല. ദരിദ്രർക്കും ‘പസ്മാൻഡ’ മുസ്‌ലീംങ്ങൾക്കും അർഹമായ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർഥ സാമൂഹിക നീതി. കോൺഗ്രസ് ഭരണഘടനയെ നശിപ്പിക്കുന്നവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: