ഭോപ്പാൽ : വഖഫ് നിയമപ്രകാരമുള്ള ആദ്യ നടപടിയുമായി മധ്യപ്രദേശ് സർക്കാർ . പന്നയിൽ 30 വർഷം പഴക്കമുള്ള അനധികൃത മദ്രസയാണ് അധികൃതർ തകർത്തത്. ബി.ഡി.കോളനിയിൽ നിയമാനുസൃത അനുമതിയില്ലാതെ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുകയായിരുന്നു ഈ മദ്രസ.
സമീപത്തെ മുസ്ലീങ്ങളാണ് ഈ മദ്രസയ്‌ക്കെതിരെ പരാതി നൽകിയത്. തുടർന്നാണ് അധികൃതർ അന്തിമ നോട്ടീസ് നൽകിയത്. മുമ്പ് നിരവധി നോട്ടീസുകൾ നൽകിയിരുന്നുവെങ്കിലും മദ്രസ പൊളിച്ചുനീക്കാൻ മദ്രസ മാനേജ്മെന്റ് തയ്യാറായിരുന്നില്ല .മദ്രസയ്‌ക്ക് ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഈ പ്രദേശം ഇപ്പോൾ മുനിസിപ്പൽ കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്നതിനാൽ, നിർമാണം നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്നാണ് പുതുതായി പാസാക്കിയ നിയമപ്രകാരം ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിക്കാൻ സർക്കാർ തീരുമാനിച്ചത് . പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മദ്രസ പൊളിച്ചു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: