Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: പൊയ്‌മുഖം

ശരണ്യ അഭിമന്യുbyശരണ്യ അഭിമന്യു
Apr 13, 2025, 12:27 pm IST
inVaradyam, Literature

ലൈബ്രറിയിലേക്കുള്ള എന്റെ വരത്തുപോക്കുകളിലാണ് ഞാന്‍ അവളെ കണ്ടുതുടങ്ങിയത്. എണ്ണമയമില്ലാത്ത പാറിപ്പറന്ന ചെമ്പന്‍മുടി. അത് അങ്ങിങ്ങ് കെട്ടുപിണഞ്ഞു അഴിയാക്കുരുക്കിന്‍ ചെറുപന്തുകളായ് ഞാന്നുക്കിടക്കുന്നു.സ്ഥാനം തെറ്റി അലസമായി വാരിച്ചുറ്റിയ ചേലക്കുള്ളില്‍ നിന്നും അവളുടെ വീര്‍ത്തവയര്‍ തലപൊക്കി നോക്കുന്നുണ്ട്. ആലസ്യത്തില്‍ പാതികൂമ്പിയ അവളുടെ കണ്ണ് വഴിവക്കിലെ ചായപ്പീടികയിലാണ്. ഇരുകൈകള്‍ കൊണ്ടും കണ്ണാടി പോലെ തെളിഞ്ഞു നില്‍ക്കണ വയറില്‍ നഖമുനയാല്‍ ചിത്രപ്പണികള്‍ ചെയ്യുന്നുണ്ട്.

ചായപ്പീടികയില്‍ നിന്നുവാങ്ങിയ ദോശപ്പൊതി അവള്‍ക്ക് നേരെ നീട്ടേണ്ട താമസം ശരവേഗത്തില്‍ പൊതി വാങ്ങി ഇരുകൈകൊണ്ടും വാരി കഴിച്ചു തുടങ്ങി. അവളില്‍ നിന്ന് പൊങ്ങുന്ന മലമൂത്രത്തിന്റെ മണം എന്റെ മൂക്കിലും വായിലും പരകായ പ്രവേശം നടത്തുന്നുണ്ട്. ഏറെ നേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.

പിന്നീടുള്ള ഓരോ ദിനത്തിലും അവള്‍ക്ക് നേരെ ഞാന്‍ ദോശ പൊതി നീട്ടി. ഒരിക്കല്‍ അഴിഞ്ഞു തൂങ്ങിയ ചേലക്കുള്ളില്‍ നിന്നും മുഴച്ചു പൊന്തുന്ന ഒരു ചെറു അനക്കം ഞാന്‍ കണ്ടു. ഭൂമി കാണാത്ത ഉയിരിന്റെ പാദമുദ്രയേറ്റവള്‍ അറിയാതെ പുളഞ്ഞു നിലത്തമര്‍ന്നിരുന്നു. പിറവിക്കായ് ഒരുങ്ങിയ നിറകുംഭത്തെ ഒരുവേള തൊട്ട് നോക്കുവാന്‍ എന്‍ ഉള്ളം തുടിച്ചു. എന്റെ മോഹത്തെ ഹനിക്കുമാ മനുഷ്യഗന്ധം എന്റെ സിരകളില്‍ ഓട്ടം തുടങ്ങിയ നിമിഷം ഞാന്‍ ആറടി മാറി അകന്നു നിന്നു. അവളുടെ ദൈന്യത എന്നെ വല്ലാണ്ട് ചുട്ടുപൊള്ളിക്കുന്നു. പതിവ് പൊതി നല്‍കി തിരിഞ്ഞു നടക്കുമ്പോള്‍ എന്‍ ഉദരത്തില്‍ ഭാരമേറും പോലെ കാലുകള്‍ വേച്ചുപോകുന്നു.

അന്ന് രാത്രി എനിക്ക് തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അക്ഷരങ്ങള്‍ പിറക്കുന്ന എന്റെ എഴുത്തുമുറിയുടെ വെളിച്ചം കെട്ടില്ല. പുറത്ത് ആര്‍ത്തു പെയ്യുന്ന മഴയാണ്. എന്റെ ചിന്തകള്‍ മുഴുവന്‍ അവളുടെ വീര്‍ത്ത വയറിലാണ്. ആ മുറിയിലെ കനത്ത നിശബ്ദതയെ വെള്ളിടി ഇടക്കിടെ ഭേദിക്കുന്നു. അക്ഷരം ചുമക്കുന്ന തലച്ചോറില്‍ പേറ്റുനോവ് പടരുന്നു. നിമിഷങ്ങള്‍ ഓരോന്നും കടന്നുപോയിട്ടും ഒരു പുതു പിറവി പോലും എന്റെ കടലാസില്‍ പതിഞ്ഞില്ല.

പിന്നെ വൈകിച്ചില്ല, ഒരു കുട പോലും എടുക്കാതെ ആ പെരുമഴയെത്തു ഞാന്‍ കവലയിലേക്ക് നടന്നു. കാലുകള്‍ അതിവേഗം സഞ്ചരിച്ചു. കവലയ്‌ക്ക് ഒത്തനടുവിലെ ആല്‍മരച്ചോട്ടില്‍ എത്തുമ്പോള്‍ തന്നെ അവളുടെ നിലവിളി ഞാന്‍ കേട്ടു. ആ ചെറു കലുങ്കിനടിയില്‍ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോരത്തുനിന്ന് അവളുടെ കാറിച്ച എന്റെ ചെവികള്‍ തുരന്നു. കാഴ്‌ച്ച മറക്കുന്ന ഇരുട്ടിന്റെ മറ ഞങ്ങള്‍ക്കിടയില്‍ പരക്കുന്നുണ്ട്. ആ ഒളിമറയുടെ നേരിയ വിടവിലൂടെ ഒഴുകി വന്ന ചുടുചോര എന്റെ ഉടുമുണ്ടില്‍ അരുണിമ പടര്‍ത്തുന്നതിന്റെ ഇളംചൂട് ഞാന്‍ അറിഞ്ഞു. സമയം ഏന്തിവലിഞ്ഞു നീങ്ങുന്നുണ്ട്. അവളുടെ കരച്ചില്‍ കൂടിക്കൂടി വന്നു. ഒടുവില്‍ നീണ്ട അലര്‍ച്ചയോടെ അവള്‍ പെറ്റു. കലുങ്കിനടിയില്‍ നിന്നും അവളുടെ കൈ പുറത്തേക്ക് നീണ്ടു. ഒരു വട്ടം ഞാന്‍ കണ്ടു, നീണ്ടു നിവര്‍ന്ന അക്ഷരക്കുഞ്ഞ്. അറുത്തുമാറ്റാത്ത പൊക്കിള്‍കൊടിയില്‍ ഞാന്നു കിടക്കണ അക്ഷരക്കുഞ്ഞ്. ഭയം എന്റെ കണ്ണുകളില്‍ തളം കെട്ടി. ഞാന്‍ ദിശയറിയാതെ ഓടി. പുറകെ അവളും. ഒരു കയ്യില്‍ മാതൃ ബന്ധം പറിച്ചെറിയാത്ത കുഞ്ഞുണ്ട്. മറുകയ്യില്‍ എന്നോ എനിക്ക് നഷ്ടമായിയെന്ന് കരുതി ഉപേക്ഷിച്ച ആ പഴയ ഫൗണ്ടന്‍ പേനയും. ഓരോ തിരിഞ്ഞുനോട്ടത്തിലും എന്റെ മനുഷ്യത്വത്തിന്‍ പൊയ്‌മുഖങ്ങള്‍ അഴിഞ്ഞു വീണു. പോകെ പോകെ ഞാന്‍ വെറും മനുഷ്യനായി കുലവും മണവും ഇനവും ഒക്കെയുള്ള മനുഷ്യന്‍. കണ്ണുകളില്‍ ഒളിപ്പിച്ച കാമത്തിന് മാന്യതയുടെ മറകെട്ടിയ പച്ചയായ മനുഷ്യന്‍.

കാലങ്ങള്‍ക്കിപ്പുറം കാരുണ്യവനായ എഴുത്തുകാരന്‍ എന്ന പദവി ഏറ്റുവാങ്ങുമ്പോള്‍ കാണികള്‍ക്കിടയില്‍ അവള്‍ ഇപ്പോഴുമുണ്ട് എനിക്ക് മാത്രം കാണുവാന്‍ പാകത്തിന് ആറ്റു
പോകാത്ത വരണ്ടുണങ്ങിയ പൊക്കിള്‍ കൊടിയുമായി.

 

Tags: Malayalam LiteratureMalayalam StorySaranya Abhimanyu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Varadyam

കവിത: വാമനന്‍

Varadyam

കവിത: അത്തം ഉദിച്ചു

Literature

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.