തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ വിമര്‍ശിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.
പ്രതീക്ഷ നല്‍കുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകണമായിരുന്നു എന്ന് ബേബി പ്രതികരിച്ചു. കേരള ഗവര്‍ണര്‍ അത് ഉള്‍ക്കൊള്ളുന്നില്ലെന്നാണ് മനസിലാക്കുന്നുവെന്നും ബേബി പറഞ്ഞു.
ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന സുപ്രീം കോടതി വിധി രാഷ്‌ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്.ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും ഗവര്‍ണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നുമാണ് ബേബി പറഞ്ഞത്.
ഭരണഘടനാ വിഷയത്തെ കുറിച്ചാണ് കോടതി വിധി.ഇത്തരം കാര്യങ്ങളില്‍ രണ്ടംഗ ബഞ്ചല്ല വിധി പറയേണ്ടതെന്നാണ് കേരള ഗവര്‍ണര്‍ പറഞ്ഞത്. ഭരണഘടനയില്‍ ബില്ലുകളില്‍ തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ച് പറയുന്നില്ല.ഈ സാഹചര്യത്തില്‍ ഭരണഘടനാ ഭേദഗതിയാണ് വേണ്ടത്. അത് ചെയ്യേണ്ടത് പാര്‍ലമെന്റാണ്.മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വിഷയത്തില്‍ രണ്ട് ജഡ്ജിമാര്‍ വിധി പറയുന്നതിനോട് യോജിപ്പില്ലെന്നും മാധ്യമത്തോട് രാജേന്ദ്ര ആര്‍ലേകര്‍ പറഞ്ഞു.
രാജേന്ദ്ര ആര്‍ലേകറുടെ അഭിപ്രായത്തെ നേരത്തേ സി പി എമ്മും കോ ണ്‍ഗ്രസും വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: