Kerala

ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രം ഹെഡ്ഗേവാറിന്റെ പേരില്‍ തന്നെയെന്ന് ബി ജെ പി

ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്കും പ്രകടനം നടത്തി

Published by

പാലക്കാട്: ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയത്.

പ്രശാന്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് പാലക്കാട്, പിരായിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

നഗരസഭയില്‍ ആരംഭിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഡോ കെ ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്കും പ്രകടനം നടത്തി. ഇതിന് ശേഷം നടന്ന യോഗത്തില്‍ പ്രശാന്ത് ശിവന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ വിമര്‍ശിച്ചതിനെയാണ് കൊലവിളി നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ദേശീയവാദികള്‍ക്കെതിരെ അനാവശ്യപ്രസ്താവനകള്‍ നടത്തുന്നതിനെ പ്രശാന്ത് ശിവന്‍ വിമര്‍ശിച്ചു.

ഹെഡ്ഗേവാറിന്റെ പേരില്‍ തന്നെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രം തുടങ്ങുമെന്നും നഗരസഭയുടെ വികസനത്തെ തടയുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by