ന്യൂദല്‍ഹി : രാജ്യത്ത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്)സേവനങ്ങള്‍ തടസപ്പെട്ടതോടെ ഉപയോക്താക്കള്‍ വലഞ്ഞു . ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടന്നില്ലെന്ന് പരാതി ഉയര്‍ന്നു.
ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങള്‍ വ്യാപകമായി തടസപ്പെടുന്നത്.ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്.
യുപിഐ ആപ്പുകള്‍ ഡൗണ്‍ ആവാനുള്ള കാരണം വ്യക്തമല്ല. പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.അതേസമയം തകരാറിലായ യുപിഐ സേവനങ്ങള്‍ പലയിടത്തും ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: