തിരുവനന്തപുരം:ബൈക്ക് യാത്രികന് കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കരമന കാലടി സ്വദേശി മണികണ്ഠന് (34) ആണ് മരിച്ചത്. നേമം യുപി സ്കൂളിന് സമീപം വെളളിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം
തിരുവനന്തപുരം ഭാഗത്തേയ്ക്ക് വന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ഇടിച്ചത്. നേമത്ത് തണ്ണിമത്തന് വില്‍ക്കുന്ന കടയിലെ ജീവനക്കാരനായ മണികണ്ഠന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ പോകവെയാണ് അപകടം.
മണികണ്ഠന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.അപകടം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മണികണ്ഠന് മരിച്ചു. അവിവാഹിതനാണ് മണികണ്ഠന്.നേമം പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: