പത്തനംതിട്ട:മധ്യപ്രദേശില്‍ നിന്നുള്ള മില്‍ തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. വെണ്ണിക്കുളത്ത് ആണ് സംഭവം. റോഷ്‌നി റാവത്ത് (17) നെ കാണാനില്ലെന്ന് അച്ഛന്‍ ഗംഗാ റാം റാവത്താണ് പരാതി നല്‍കിയത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തിരികെ എത്തിയില്ല.
കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് പെണ്‍കുട്ടി ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണുന്നവര്‍ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പൊലീസുമായോ ബന്ധപ്പെടണം. ഫോണ്‍- +919497947146.
പ്രതികരിക്കാൻ ഇവിടെ എഴുതുക: