പാലക്കാട്: സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാലക്കാട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ ആക്രമണം. സ്ഥാപനത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ പേരിട്ടതിന്റെ പേരിലാണ് അക്രമം നടന്നത്. പ്രതിപക്ഷ സംഘടനകള്‍ ഉദ്ഘാടന ചടങ്ങിലേക്ക് മാര്‍ച്ച് നടത്തി ശിലാഫലകം തല്ലിത്തകര്‍ക്കുകയും തറക്കല്ല് മണ്ണിട്ടു മൂടുകയും ചെയ്തു. വേദിയിലേക്ക് പ്രകടനവുമായെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കമുള്ളവരെ പോലീസ് നീക്കം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന സ്ഥാപനത്തിന് സംഘസ്ഥാപകന്റെ പേരുതന്നെ നല്‍കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണന്‍ പ്രമീളാ ശശിധരന്‍ പറഞ്ഞു. ഈ സ്ഥാപനം ഇവിടെ വന്നിരിക്കും. ഡോ. ഹെഡ്‌ഗേവാറുടെ പേരില്‍ തന്നെ ഈ സ്ഥാപനം ഇവിടെ വരും. അവര്‍ പ്രതിഷേധിച്ചോട്ടെ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: