പൂഞ്ച് : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ചക്കൻ-ദ-ബാഗ് ക്രോസ് പോയിന്റിൽ വ്യാഴാഴ്ച ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യങ്ങളുടെ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗ് നടത്തി. ഈ മാസം ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.
അതിർത്തിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ഈ രാജ്യങ്ങളും ചർച്ച ചെയ്തു. ഇരുവശത്തുനിന്നുമുള്ള ബ്രിഗേഡിയർ തലത്തിലുള്ള ഓഫീസർമാരാണ് യോഗത്തിന് നേതൃത്വം നൽകിയതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
ചർച്ചയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, വെടിനിർത്തൽ ലംഘനങ്ങൾ, ഐഇഡി സ്ഫോടനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ പാകിസ്ഥാൻ പട്ടാള മേധോവികളെ ധരിപ്പിക്കുയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ അതിർത്തികളിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും എടുത്തുപറഞ്ഞു.
നേരത്തെ ഏപ്രിൽ 1 ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഒരു കുഴിബോംബ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തി വെടിനിർത്തൽ ലംഘിച്ചതായും ഇന്ത്യൻ സൈന്യം പാകിസ്ഥാനെ അറിയിച്ചു.
അതേ സമയം ഫെബ്രുവരി 13 ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തിരുന്നു. ഇതിന് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടിയും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: