കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളനിര്‍മ്മാണത്തിന് വിവിധ വകുപ്പുകള്‍ ഭരണാനുമതി നല്‍കിയാലുടന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. സാമൂഹ്യാഘാതപഠനം നടത്തി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടാതെ വനം, ധനം, ഗതാഗത വകുപ്പുകള്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിരിക്കുകയാണ്. പരിശോധനയ്‌ക്ക് ശേഷം ഈ വകുപ്പുകള്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്‌ക്കാണ് പദ്ധതിയ്‌ക്ക് ഭരണാനുമതിയാവുക. അതിനുപിന്നാലെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റവന്യൂവകുപ്പിന് ഇറക്കാന്‍ കഴിയും. 11 (1) പ്രകാരമുള്ള വിജ്ഞാപനത്തിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയാക്കണമെന്ന് ചട്ടമുണ്ട്. അതിനാലാണ് ഭരണാനുമതി ലഭ്യമായാലുടന്‍ കാലതാമസം കൂടാതെ സ്ഥലമേറ്റെടുപ്പിലേക്കു കടക്കാന്‍ റവന്യൂ വകുപ്പ് സജ്ജമായിരിക്കുന്നത്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത് ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 916 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: