ന്യൂദല്‍ഹി: ഗള്‍ഫ് പണത്തിന്‌റെ ഒഴുക്കുകുറഞ്ഞു, ഇപ്പോള്‍ ഏറ്റവുമധികം വിദേശപണം എത്തുന്നത് അമേരിക്കയില്‍ നിന്ന്. കഴിഞ്ഞ വര്‍ഷം യുഎസില്‍ നിന്ന് എത്തിയത് മൊത്തം വിദേശപണത്തിന്‌റെ 27.7 ശതമാനമായിരുന്നെങ്കില്‍, യുഎഇയില്‍ നിന്ന് എത്തിയത് 19.2 ശതമാനവും ബ്രിട്ടനില്‍ നിന്ന് 10.8 ശതമാനവുമാണ്. അതേസമയം ജര്‍മ്മനിയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്ള വിഹിതം തുലോം കുറവാണ്: ജര്‍മ്മനി ഒരു ശതമാനവും കാനഡ 3.8 ശതമാനവും. കുവൈറ്റ് 3.9 ശതമാനം, ഒമാന്‍ 2.5 ശതമാനം, ബഹറിന്‍ 1.5 ശതമാനം, സൗദി 6.7 ശതമാനം, സിംഗപ്പൂര്‍ 6.6 ശതമാനം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
വിദേശ പണത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്തു തുടരുന്നു. രാജ്യത്തേക്ക് വന്ന വിദേശപണത്തില്‍ 19.7 ശതമാനവും കേരളത്തിലാണ്. മഹാരാഷ്‌ട്രയാണ് ഒന്നാം സ്ഥാനത്ത്. 20.5 ശതമാനം. തമിഴ്‌നാടാണ് 10.4 ശതമാനത്തോടെ മൂന്നാം സ്ഥാനത്ത് . റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: