തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം പേരയം സ്വദേശി ജോമോന്, പടപ്പക്കര സ്വദേശി കെവിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്്.
ചൊവ്വാഴ്ച അര്‍ധരാത്രി ഹെലിപ്പാടില്‍ ആണ് അക്രമം ഉണ്ടായത്.കുടുംബാംഗങ്ങള്‍ക്കൊപ്പം ഹെലിപാടില്‍ ജന്മദിനം ആഘോഷിക്കവെ മദ്യലഹരിയിലെത്തിയ പ്രതികള്‍ സ്ത്രീയോട് അപമര്യാദയായി സംസാരിച്ചു. ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദിച്ചു.
ഹെലിപാടിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടൂറിസം പൊലീസും വര്‍ക്കല പൊലീസും ചേര്‍ന്ന്് പ്രതിതികളെ പിടികൂടി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: