പെരുമ്പാവൂർ : മുൻകാല സുഹൃത്തായിരുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ഇരവിപുരം വടക്കേവിള ഇക്ബാൽ നഗർ മല്ലൻ തോട്ടത്തിൽ വീട്ടിൽ അനീഷ് (38) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വാതിൽ മുട്ടി വിളിച്ചിട്ടും, ഫോൺ വിളിച്ചിട്ടും പെൺ സുഹൃത്ത് വെളിയിൽ വരാത്ത ദേഷ്യത്തിൽ കാർപോർച്ചിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനം കത്തിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഇൻസ്പെക്ടർ റ്റി എം സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ റിൻസ് എം തോമസ്, സിപിഒ സന്ധ്യ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: