തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് തൊഴില്‍മന്ത്രി മറുപടി നല്കി.
അതേസമയം, വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.
ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതില്‍ കൂടുതലൊന്നും തൊഴില്‍ മന്ത്രിയോട് പറയാനുണ്ടായിരുന്നില്ലെന്ന് ആശാപ്രവര്‍ത്തകരുടെ പ്രതിനിധികള്‍ പറഞ്ഞു.
സമരാവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റിയുടെ കാലാവധി മൂന്നുമാസത്തില്‍ നിന്ന് ഒരുമാസമാക്കി ചുരുക്കിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാമോ എന്ന് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.എന്നാല്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന മുന്‍ നിലപാട് തന്നെ ആവര്‍ത്തിക്കുകയാണ് സമരസമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: