ലക്നൗ : കൊലവിളി മുദ്രാവാക്യങ്ങളുമായി ഉത്തർപ്രദേശിൽ വഖഫ് ബില്ലിനെതിരെ പ്രതിഷേധം നടത്തിയവർക്ക് വമ്പൻ പണിയുമായി യോഗി സർക്കാർ . വഖഫ് ബില്ലിനെ എതിർത്ത് തെരുവിലിറങ്ങി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ അടക്കം ഉയർത്തി അക്രമം അഴിച്ചുവിട്ടവരോട് രണ്ട് ലക്ഷം രൂപ വീതം കെട്ടിവയ്‌ക്കാനാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ച് 28 ന്, മുസാഫർനഗറിൽ റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം, പല സ്ഥലങ്ങളിലും, മുസ്ലീങ്ങൾ കൈകളിൽ കറുത്ത ബാൻഡ് കെട്ടി വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചു . രാജ്യത്തിനെതിരെ ഭീഷണികളും ഉയർത്തി. തുടർന്നാണ് ഏകദേശം 24 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് . പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകൾക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ സിറ്റി മജിസ്‌ട്രേറ്റ് വികാസ് കശ്യപ് ഉത്തരവിട്ടു . ഇതിൽ ഓരോ പ്രതിയും രണ്ട് ലക്ഷം രൂപ വീതം അടയ്‌ക്കണം.
സിസിടിവിയുടെ സഹായത്തോടെ പ്രതിഷേധത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പൊലീസ് തിരിച്ചറിയുന്നുണ്ടെന്ന് എസ്പി സത്യനാരായണ പ്രജാപതി പറഞ്ഞു. നോട്ടീസ് കിട്ടിയ ഈ 24 പേരും ഇന്നും, നാളെയുമായി കോടതിയിൽ ഹാജരാകണം. അതിനുശേഷം ഓരോരുത്തരും രണ്ട് ലക്ഷം രൂപ ബോണ്ടായി അടയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: