പാലക്കാട്:സിഐടിയു ഭീഷണിയെ തുടര്‍ന്ന് സിമന്റ് കച്ചവടം നിര്‍ത്തിയതായി കുളപ്പുള്ളിയിലെ കടയുടമ ജയപ്രകാശ് അറിയിച്ചതിന് പിന്നാലെ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനൊരുങ്ങി ലേബര്‍ ഓഫീസര്‍. ഈ മാസം എട്ടിന് ഷൊര്‍ണൂര്‍ ലേബര്‍ ഓഫീസില്‍ കടയുടമയെയും സിഐടിയു പ്രതിനിധിയെയും ചര്‍ച്ചയ്‌ക്ക് വിളിച്ചു.
എന്നാല്‍ സിമന്റ് കച്ചവടം നിര്‍ത്തിയാലും സമരം തുടരുമെന്നാണ്് സിഐടിയു നിലപാട്.. ഈ മാസം ഏഴിന് സിഐടിയു തൊഴിലാളികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കടയ്‌ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തും.
സി ഐ ടി യു തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ സമ്മതിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു. കച്ചവടം നിര്‍ത്തുകയാണെന്നും അറിയിച്ചു. അതേസമയം, തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി നടത്തിയിരുന്ന സിമന്റ് വ്യാപാരമാണ് ജയപ്രകാശ് അവസാനിപ്പിച്ചത്. സിമന്റ് ചാക്കുകള്‍ കയറ്റി ഇറക്കാന്‍ യന്ത്രം കൊണ്ടു വന്നതാണ് തര്‍ക്കത്തിന് കാരണം.തുടര്‍ന്ന് ഭീഷണിയും ഷെഡ് കെട്ടി സമരവും തുടങ്ങിയതോടെ ലോഡ് ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ അധികനാള്‍ തുടരാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് കട പൂട്ടിയതെന്നാണ് ജയപ്രകാശ് പറയുന്നത്.
എന്നാല്‍, ഉടമ പറയുന്നത് ശരിയല്ലെന്നും കടയുടെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്നുമാണ് സിഐടിയു വാദം. കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് തൊഴിലാളികളെ വെക്കണമെന്നാണ് സിഐടിയുആവശ്യപ്പെടുന്നത്.. യന്ത്രം ഓപ്പറേറ്ററെ വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് കടയുടമയും പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: