ന്യൂദല്‍ഹി: പ്രൊവിഡന്‍റ് ഫണ്ടായി അടച്ച തുക തിരിച്ചകിട്ടാനുള്ള സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇനി എടിഎമ്മുകള്‍ വഴി പ്രൊവിഡന്‍റ് ഫണ്ടുകള്‍ പിന്‍വലിക്കാനുള്ള സംവിധാനമാണ് കൊണ്ടുവരാന്‍ പോകുന്നത്.
മിക്കവാറും 2025 ജൂണ്‍ മാസത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്നേക്കുമെന്ന് കരുതുന്നു. ഇതിനായി നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള അനുമതി ലഭിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇത് നടപ്പാക്കുകയാണ് ലക്ഷ്യം.
പ്രൊവിഡന്‍റ് ഫണ്ടില്‍ പണം നിക്ഷേപിച്ച രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കായ ജീവനക്കാര്‍ക്ക് ആശ്വാസമായിരിക്കും ഈ സംവിധാനം. ഒരു ലക്ഷം രൂപ വരെ അപ്പോള്‍ തന്നെ എടിഎം വഴി ജീവനക്കാര്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും പുതിയ സംവിധാനമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം സെക്രട്ടറി സുമിത ദാവ് ര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: