മുംബൈ: നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറല്‍ പൂനം ഗുപ്തയെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ എം.ഡി. പത്രയ്ക്ക് പകരക്കാരനായാണ് പൂനം നിയമിതയായത്. രാജേശ്വര റാവു , ടി. റാബി ശങ്കര്‍ , സ്വാമിനാഥന് ജെ എന്നിവരാണ് മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.
ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുള്ള പൂനം, ഡല്‍ഹിയിലെ ഐ.എസ്.ഐയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു. എന്‍.ഐ.പി.എഫ്.പിയില്‍ ആര്.ബി.ഐ ചെയര്‍ പ്രൊഫസറായും ഐ.സി.ആര്.ഐ.ആറില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: