തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഇൻ്റർ നാഷണൽ മാർക്കറ്റിങാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന്റെ പിന്നിൽ നക്കോർട്ടിക് ജിഹാദാണെന്നും സിനിമാ നിർമാതാവും നടനുമായ ജി. സുരേഷ് കുമാർ. നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ജന്മഭുമി ജാഗ്രതയാത്രയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ഏതു കാര്യത്തിനും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന രീതി രക്ഷകർത്താക്കൾ നിർത്തിവയ്‌ക്കണം. സിനിമകളിലെ അമിതമായ മദ്യപാനവും ലഹരി ഉപയോഗവും വയലൻസുകളും കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളെ ആകർഷിക്കുന്നതും കാശിന് വേണ്ടി എന്തും ചെയ്യുമെന്ന സമീപനം മതിയാക്കിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജി.ആർ. പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നീമ എസ് നായർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ശ്രീലേഖ ഐ.പി. എസ് നടത്തി. ജന്മഭൂമി ഡയറക്ടർ ജയചന്ദ്രൻ, ഡോക്ടർ എൽ ആർ മധുജൻ ലാൽ,കഥാകൃത്ത് വിജയകൃഷ്ണൻ, എസ്.കെ. ജയകുമാർ രാജീവ് ചന്ദ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: