തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നാണംകെട്ട പ്രീണന രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം നുണകള്‍ പരത്താനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. ഇന്നലെ ലോക്സഭയില്‍ നടന്ന വഖഫ് ചര്‍ച്ചയിലൂടെ കേരളത്തിലെ ജനങ്ങള്‍ ഇതു കൃത്യമായി തിരിച്ചറിഞ്ഞതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി. മുനമ്പത്ത് സമരരംഗത്തുള്ളവരെയും ബിജെപി പ്രസിഡന്റ് ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: