മധുര : ആർ എസ് എസ് – ബിജെപി സഖ്യം ആശയപ്രചാരണത്തിലും, ജനസ്വാധീനത്തിലും ഏറെ മുന്നിലാണെന്നും , അതിനെ ചെറുക്കാൻ പുതിയ മാർഗങ്ങൾ തേടണമെന്നും സിപിഎം .പുതിയ സംഘടനകളുണ്ടാക്കി പ്രവർത്തനം വ്യാപിപ്പിക്കാനാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലെ കർമപദ്ധതി.
ബിജെപിയെയും, ആർ എസ് എസിനെയും ചെറുക്കാൻ പുതുവഴികൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സമരങ്ങൾ ഏറ്റെടുക്കാൻ ജനജീവിതം ആഴത്തിൽ പഠിക്കും . കുട്ടികൾക്ക് മുതൽ പെൻഷൻ ആയവർക്ക് വരെ ദേശീയതലത്തിൽ സംഘടനയുണ്ടാക്കും. ബാലസംഘം മാതൃകയിൽ രാജ്യമെങ്ങും കുട്ടികളുടെ സംഘടനകൾ വേണം . ഗ്രാമീണത്തൊഴിലാളികളെ സംഘടിപ്പിക്കണം.
ജനജീവിതം പഠിക്കാന്‍ ബുദ്ധിജീവികളുടെയും ട്രസ്റ്റുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍ എന്നിവയുടെയും സേവനം പ്രയോജനപ്പെടുത്തും. ചേരികളിലും, വിവിധ ഇടങ്ങളിലും പല സംഘടനകൾ ഉണ്ടാക്കി ജനശ്രദ്ധ നേടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: