ഗാന്ധിനഗര്‍: ഗുജറാത്തില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കോപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാംനഗറിലാണ് അപകടമുണ്ടായത്.താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു അപകട കാരണം വ്യക്തമല്ലെന്നും വ്യോമസേന അധികൃതര്‍ പറഞ്ഞു. ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് തിരിച്ചു.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പ്രദേശവാസികള്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: