മധുര: തെറ്റ് തിരുത്തല്‍ താഴേ തലം വരെ എത്തിക്കുന്നതില്‍ പൊളിറ്റ് ബ്യൂറോ പരാജയപ്പെട്ടു എന്ന് സി പി എം സംഘടനരേഖയില് വിലയിരുത്തല്‍. ഗാര്‍ഹിക പീഡനം സ്ത്രീധനം, പുരുഷ മേധാവിത്വം , അഴിമതി തുടങ്ങി പ്രവണതകള്‍ ഉണ്ടെന്ന് രേഖയില്‍ പറയുന്നുണ്ട്. പിബി താഴേതലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പരാമര്‍ശമുണ്ട്.
ഗാര്‍ഹിക പീഡനവും സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കളിലുമുണ്ട്.ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ പേരെടുത്ത് വിമര്‍ശിക്കുന്നു. തെലങ്കാനയില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഴിമതി പ്രധാന വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. ബംഗാളില്‍ ജനാധിപത്യ കേന്ദ്രീകരണം ഇല്ല. മതസ്വാധീനത്തിനും അന്ധവിശ്വാസത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ കീഴ്പ്പെടുന്നുണ്ട്.
പിബി ,സിസി യോഗങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ച കുറച്ച് പകരം സംഘടന ശക്തമാക്കാനുള്ള ചര്‍ച്ച കൂടുതല്‍ നടക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കേരളത്തിലെ എസ്എഫ്ഐയില്‍ തെറ്റായ പ്രവണതകള്‍ കാണുന്നു. ഇത് പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെടുന്നുണ്ട്.ക്യാമ്പസുകളില്‍ എസ്എഫ്ഐ ശക്തമാണ്. എന്നാല്‍ അംഗങ്ങളെ പാര്‍ട്ടി തലത്തില്‍ ഉയര്‍ത്തി കൊണ്ടു വരാനാകണം. ത്രിപുരയില്‍ 5000 അംഗങ്ങള്‍ കുറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനെക്കാള്‍ 3000 അംഗങ്ങളുടെ കുറവ് ഉണ്ടായി. പാര്‍ട്ടിയില്‍ അടിസ്ഥാന വര്‍ഗ പ്രാതിനിധ്യം കൂടി. നേതൃശേഷിയും സ്വാധീനവും ഉള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ആകെ അംഗസംഖ്യയുടെ 25 ശതമാനം സ്ത്രീകള്‍ ആയിരിക്കണം എന്ന കൊല്‍ക്കത്ത പ്ളീനം ധാരണ നടപ്പാക്കാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: