കോഴിക്കോട് : നാദാപുരം വളയം ചെറുമോത്തുനിന്നും കാണാതായ യുവതിയും രണ്ട് മക്കളും ദല്‍ഹിയില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചെറുമോത്ത് കുറുങ്ങോട്ട് ഹൗസില്‍ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ (10), ലുക്ക്മാന്‍ (5) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. വസ്ത്രങ്ങള്‍ വാങ്ങാനെന്ന പേരിലാണ് യുവതി മക്കളെയും കൂട്ടി വളയത്തെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഇറങ്ങിയത്.
മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വളയം പൊലീസില്‍ പരാതി നല്കി.. ഇതിനിടെ യുവതിയുടെ സ്കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വടകരയില്‍നിന്ന് ട്രെയിനില്‍ യുവതിയും മക്കളും ബംഗളൂരുവില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു..
ബംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറുന്ന ദൃശ്യങ്ങളും അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചു.ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ദല്‍ഹിയില്‍ എത്തി.
യുവതിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നിലുളള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: