ന്യൂദല്‍ഹി: റഷ്യന്‍ ആയുധ ഏജന്‍സിക്ക് ഇന്ത്യയിലെ പ്രതിരോധ രംഗത്തെ സ്ഥാപനമായ എച്ച് എ എല്‍ രഹസ്യമായി വളരെ നിര്‍ണ്ണായകമായ പ്രതിരോധ സാങ്കേതികവിദ്യ വിറ്റു എന്ന ആരോപണമുയര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് എന്ന അമേരിക്കന്‍ ദിനപത്രത്തിന്റെ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും ലഭിച്ച അതീവരഹസ്യസ്വഭാവമുള്ള ആയുധവും അതിന്റെ സാങ്കേതിക വിദ്യയും റോസോ ബോറോണ്‍ എക്സ്പോര്‍ട്ട് എന്ന റഷ്യന്‍ ഏജന്‍സിക്ക് എച്ച് എ എല്‍ വിറ്റു എന്ന ആരോപണമാണ് ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വഴിതെറ്റിക്കുന്നതും സത്യത്തെ വളച്ചൊടിക്കുന്നതും രാഷ്‌ട്രീയ ദുഷ്ടലാക്കോടു കൂടിയള്ളുതമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ബ്രിട്ടനിലെ പ്രസിദ്ധ എയ് റോ സ്പോസ് കമ്പനിയായ എച്ച് ആര്‍ സ്മിത്ത് എന്ന ഗ്രൂപ്പില്‍ നിന്നും ലഭിച്ച ചില പ്രതിരോധ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ അടുത്ത ദിവസം തന്നെ എച്ച് എ എല്‍ റഷ്യയ്‌ക്ക് അയച്ചുകൊടുത്തു എന്ന ആരോപണമാണ് ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തുന്നത്. കോക് പിറ്റ് എക്വിപ് മെന്‍റ്, ട്രാന്‍സ്മിറ്ററുകള്‍, ആന്‍റിന ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും 20 ലക്ഷം ഡോളറിനാണ് എച്ച് ആര്‍ സ്മിത്ത് എച്ച എഎല്ലിന് വിറ്റതെന്നും ഇത് നേരെ റഷ്യയിലെ റോസോ ബോറോണ്‍ എക്സ്പോര്‍ട്ട് എന്ന ഏജന്‍സിക്ക് അയച്ചുകൊടുത്തു എന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. .എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണെന്നും ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെയും എച്ച് എ എല്ലിനെതിരെയും ഒരു രാഷ്‌ട്രീയച്ചുവയുള്ള കഥ ചമയ്‌ക്കാനാണ് ന്യൂയോര്‍ക്ക് ടൈംസ് ശ്രമിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി പറയുന്നു. മാത്രമല്ല, എച്ച് എ എല്ലിന് നല്‍കിയത് പ്രതിരോധരംഗത്തെ ഉപയോഗത്തിനുള്ള ഉപകരണങ്ങളല്ലെന്ന് എച്ച് ആര്‍ സ്മിത്ത് എന്ന ബ്രിട്ടീഷ് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.
വീണ്ടും മോദി സര്‍ക്കാരിനെ താറടിക്കാന്‍ ജോര്‍ജ്ജ് സോറോസ് സംഘത്തിന്റെ സംഘത്തിന്റെ മറ്റൊരു ഗൂഢാലോചനയാണിതെന്നാണ് കരുതപ്പെടുന്നത്.പതിവ് ശൈലിയില്‍, അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് വഴി ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) എന്ന സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൊതുവേ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിട്ടുള്ള ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ എന്‍ജിഒ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല പത്രപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്ന ദിനപത്രമാണ് ന്യൂയോര്‍ക്ക് ടൈംസ്. ഇതിന് മുന്‍പും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമാക്കിയുള്ള പല വാര്‍ത്തകളും പ്രസിദ്ധീകരിച്ച പത്രമാണ് ന്യൂയോര്‍ക്ക് ടൈംസ്.
എച്ച് എഎല്‍ അങ്ങിനെ രാജ്യവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത സത്യവിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. എല്ലാ അന്താരാഷ്‌ട്ര ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സ്ഥാപനമാണ് എച്ച് എ എല്‍ എന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയിലെ സൈനിക മേഖലയ്‌ക്ക് ആവശ്യമായ സൈനിക വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എഞ്ചിനുകൾ, ചെറു പരിശീലന വിമാനങ്ങൾ, രഹസ്യവിവരശേഖരണത്തിനുള്ള നിരീക്ഷണ വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ എന്നിവ നിര്‍മ്മിക്കുന്ന പൊതുമേഖലാസ്ഥാപനമാണ് എച്ച് എ എല്‍.
എച്ച് എ എല്ലും രാഹുല്‍ ഗാന്ധിയും
40 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അനുഭാവമുള്ള പലരും തലപ്പത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണ് എച്ച് എഎല്‍. 2019ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് മോദി സര്‍ക്കാര്‍ എച്ച് എ എല്ലിനെ നശിപ്പിക്കാന്‍ പോവുകയാണെന്നും കര്‍ണ്ണാടകയിലെ ചെറുപ്പക്കാരെ തൊഴിലില്ലാത്തവരാക്കി മാറ്റാന്‍ എച്ച് എഎല്ലിന് കിട്ടേണ്ട സര്‍ക്കാര്‍ ഓര്‍ഡറുകള്‍ മോദി ഇല്ലാതാക്കുകയാണെന്നും പകരം 59000 കോടി നല്‍കി ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനം വാങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ എച്ച് എ എല്ലിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി എന്ന് മോദി അന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്കാവശ്യമായ ഉപകരണങ്ങളും ആയുധങ്ങലും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് തന്റെ സര്‍ക്കാരെന്നും എച്ച് എ എല്‍ അതിന്റെ മുന്‍നിരയിലുണ്ടാകുമെന്നും മോദി അന്ന് പ്രഖ്യാപിച്ചിരുന്നു. പറഞ്ഞതുപോലെ തന്നെ എച്ച് എ എല്ലിലെ ആയുധ ഉല്‍പാദനം പതിന്മടങ്ങാണ് വര്‍ധിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് സാധാരണമായി പൊയ്‌ക്കൊണ്ടിരുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം ലോകത്തിലെ തന്നെ പേര് കേട്ട പ്രതിരോധസ്ഥാപനമായി ഉയരുകയും വളരുകയും ചെയ്തതാണ്. ഇന്ന് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ വര്‍ഷം തോറും 30 എണ്ണം എച്ച് എ എല്ലില്‍ നിര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: