Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശയുദ്ധത്തില്‍ ഇന്ത്യയുടെ കരുത്ത് കൂടുന്നു;അഞ്ച് തേജസ് യുദ്ധവിമാനങ്ങള്‍ കൂടി റെഡി; ഉടന്‍ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് എച്ച് എഎല്‍

നിര്‍മ്മാണം തീര്‍ന്നെങ്കിലും ഇവ യുദ്ധസന്നദ്ധമായിട്ടില്ല. അതിന് പ്രതിരോധമന്ത്രാലയത്തിന്റെ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയര്‍മെന്‍റ്സന്റെ (എസ് ക്യു ആര്‍) അന്തിമഘട്ടം കൂടി കഴിയണം. അതു കൂടി കഴിഞ്ഞാലാണ് ഈ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഏറ്റെടുക്കുക. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 06:33 pm IST
inIndia, Defence
തേജസ് എംകെ1എ

തേജസ് എംകെ1എ

ന്യൂദല്‍ഹി: ആകാശയുദ്ധത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ അഞ്ച് തേജസ് യുദ്ധവിമാനങ്ങള്‍ കൂടി റെഡിയായി. തേജസ് എംകെ1എ വിഭാഗത്തില്‍പ്പെട്ട ഈ യുദ്ധവിമാനങ്ങള്‍ ഉടന്‍ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് എച്ച് എ എല്‍ അറിയിച്ചു. നിര്‍മ്മാണം തീര്‍ന്നെങ്കിലും ഇവ യുദ്ധസന്നദ്ധമായിട്ടില്ല. അതിന് പ്രതിരോധമന്ത്രാലയത്തിന്റെ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയര്‍മെന്‍റ്സന്റെ (എസ് ക്യു ആര്‍) അന്തിമഘട്ടം കൂടി കഴിയണം. അതു കൂടി കഴിഞ്ഞാലാണ് ഈ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഏറ്റെടുക്കുക. 2026 മെയ് മാസത്തില്‍ സമഗ്രമായി ഇതിന്റെ നിര്‍മ്മാണപ്രക്രിയ മുഴുവന്‍ പുനരവലോകനം ചെയ്യും. തേജസ് എംകെ1എയില്‍ മിസൈലുകള്‍ ഘടപ്പിച്ചുള്ള ആക്രമണപരിശോധന മാത്രമല്ല, അതിനപ്പുറവും ഇവയുടെ ഗുണനിലവാരണം യുദ്ധസന്നദ്ധതയും ഈ പുനരവലോകനത്തില്‍ കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കും. വിവിധ വേഗതകളിലും ആകാശവിതാനത്തിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ, ഇലക്ട്രോണിക് വാര്‍ഫെയറും എയ്സ റഡാറും സംയോജിച്ച് സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടോ, യുദ്ധമുഖത്ത് പെട്ടെന്ന് പറന്നുചെല്ലാനും ആവശ്യം കഴിഞ്ഞാല്‍ അതിവേഗം മടങ്ങിപ്പോരാനും കഴിവുണ്ടോ എന്നീ കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിക്കും. ഈ പരിശോധനകളെല്ലാം പാസായിക്കഴിഞ്ഞാല്‍ മാത്രമേ ഈ അഞ്ച് തേജസ് എംകെ1എ വ്യോമസേനയുടെ സ്ക്വാഡ്രന്റെ ഭാഗമാകൂ.

മിഗ്ഗ് എന്ന പഴയ യുദ്ധവിമാനത്തോട് വിടപറഞ്ഞു; പകരം തേജസ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരം കൂറവായ എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആധുനിക യുദ്ധവിമാനമാണ് തേജസ് മാര്‍ക്ക് എംകെ 1എ. ബാലക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളെ 2019ല്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ആകാശത്തുള്ള കടിപിടിയില്‍ നിലംപൊത്തിയ പഴയ മിഗ് 21അല്ല ഇനി ഇന്ത്യയുടെ ആകാശയുദ്ധത്തെ നയിക്കാന്‍ പോകുന്നത്. മാരകമായ മിസൈലുകളും വഹിച്ച് ചീറിപ്പായുന്ന തേജസ് മാര്‍ക്ക് 1എയില്‍ എല്ലാ ആധുനിയ സംവിധനങ്ങളുമുണ്ട്. എച്ച് എ എല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്) നാസിക്കിലെ നിര്‍മ്മാണശാലയില്‍ നിന്നും എത്തിയ ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ(ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് മാര്‍ക്ക് 1 എ വലിയ നാഴികക്കല്ലാണ്.

മറ്റൊരു ഒമ്പത് തേജസ് എംകെ1എ കൂടി അവസാന മിനുക്കുപണിയില്‍

2021 ഫെബ്രുവരിയിലാണ് 83 തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ 48,000 കോടി രൂപയുടെ കരാര്‍ എച്ച് എഎല്ലും കേന്ദ്ര പ്രതിരോധമന്ത്രാലയവും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഉല്‍പാദനത്തിന്റെ പ്രധാനഘടകമായ എയ്റോ എഞ്ചിന്‍ നല്‍കേണ്ടത് അമേരിക്കയിലെ ജിഇ എയ്റോസ്പേസ് എന്ന കമ്പനിയായിരുന്നു. ഇത് നല്‍കുന്നതിലെ കാലതാമസം കാരണം തേജസ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണവും നീണ്ടുപോയി.

മറ്റൊരു ഒമ്പത് തേജസ് എംകെ1എ വിമാനങ്ങള്‍കൂടി തയ്യാറായിട്ടുണ്ട്. എഞ്ചിന്‍ കിട്ടുന്ന മുറയ്‌ക്ക് ഇതും വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് എച്ച്എഎല്‍ വക്താവ് പറഞ്ഞു. ഒറ്റ എഞ്ചിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസ് എംകെ1എ വെല്ലുവിളികളുയര്‍ത്തുന്ന വ്യോമസാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ മിടുക്കുള്ളവയാണ്.

വ്യോമപ്രതിരോധം, സാമുദ്രിക നിരീക്ഷണം, ആക്രമണം എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്ത വിമാനമാണ്. അഞ്ച് എഞ്ചിനുകള്‍ ഈയിടെ ജിഇ നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് അഞ്ച് യുദ്ധവിമാനങ്ങള്‍ റെഡിയായത്.

ഇന്ത്യയുടെ ഫൈറ്റര്‍ സ്വാഡ്രനിലെ യുദ്ധവിമാനങ്ങളുടെ എണ്ണം 42ല്‍ നിന്നും 30 ആയി കുറഞ്ഞതോടെയാണ് നിര്‍മ്മാണം ത്വരിതഗതിയിലാക്കുന്നതെന്നുെ എച്ച് എഎല്‍ പറഞ്ഞു.

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

തേജസ്, ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍, മിറാഷ് 2000, സുഖോയ്, ജാഗ്വാര്‍ എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയുടെ ആകാശയുദ്ധത്തിലെ പ്രധാന പോരാളികള്‍. പഴയ തലമുറയിലെ യുദ്ദവിമാനമായ മിഗ് 21നോട് ഇന്ത്യന്‍ വ്യോമസേന വിടപറഞ്ഞുകഴിഞ്ഞു. പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധരംഗത്ത് സജീവമാകും. ഇപ്പോള്‍ 38 മുതല്‍ 40 വരെ തേജസ് എംകെ1 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ സംഘത്തിലേക്കാണ് പരിഷ്കരിച്ച പതിപ്പായ പുതിയ തേജസ് എംകെ1എ ഇപ്പോള്‍ എത്തുന്നത്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുള്ളത്. റഫാല്‍ നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് പണ്ട് നിര്‍മ്മിച്ച മിറാഷ് 2000 എന്ന യുദ്ധവിമാനം 45 മുത്ല‍ 50 എണ്ണം വരെയുണ്ട്. ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്നും പഴയ മിറാഷ് 2000 ഇന്ത്യ വാങ്ങുന്നുണ്ട്.  ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000ന്റെ സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാന്‍ വേണ്ടിയാണിത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ കൈവശം 259 മുതല്‍ 260 വരെ സുഖോയ് 30 എംകെ1 യുദ്ധവിമാനങ്ങള്‍ ഉണ്ട്. 115 മുതല്‍ 200 ഓളം ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ഇന്ത്യയ്‌ക്കുണ്ട്. ഇത് ശത്രുരാജ്യങ്ങളുടെ ഉള്ളിലേക്ക് പാഞ്ഞെത്തി ആക്രമിക്കാന്‍ കഴിയുന്നതാണ് ജാഗ്വാര്‍.

തേജസ് യുദ്ധവിമാനങ്ങള്‍

ഇപ്പോള്‍ 38 മുതല്‍ 40 വരെ തേജസ് എംകെ1 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ സംഘത്തിലേക്കാണ് പരിഷ്കരിച്ച പതിപ്പായ പുതിയ തേജസ് എംകെ1എ ഇപ്പോള്‍ എത്തുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഒറ്റ എന്‍ജിനുള്ള ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പെട്ട യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും (എച്ച്എഎല്‍) എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും (എഡിഎ) സംയുക്തമായാണ് വ്യോമസേനയ്‌ക്കുവേണ്ടി തേജസ് വിമാനം വികസിപ്പിച്ചത്. 2003-ലാണ് ആദ്യ തേജസ് വിമാനം പറന്നുയര്‍ന്നത്. ഇതേവര്‍ഷമാണ് വിമാനത്തിന് തേജസ് എന്ന പേര് നല്‍കുന്നതും.

ഡെർബി മിസൈൽ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ സ്ക്വാഡ്രൺ ആരെയും ഭയപ്പെടുത്തും . ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്ന ഇസ്രയേൽ നിർമിത മിസൈലാണ് ഡെർബി . ദൂരപരിധി 50 കിലോമീറ്റർ. 118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്. തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. നീളം 362 സെന്റി മീറ്റർ.

റഫാല്‍ യുദ്ധവിമാനം

36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുള്ളത്. മറ്റൊരു 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ നാവികസേനയ്‌ക്ക് വേണ്ടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് 2028 മുതല്‍ 2030വരെയുള്ള കാലത്തിനുള്ളിലേ ലഭിയ്‌ക്കൂ. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിലാണ് റഫാൽ വരുന്നത്. ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് റഫാൽ വികസിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

സുഖോയ് 30 യുദ്ധവിമാനങ്ങള്‍

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ കൈവശം 259 മുതല്‍ 260 വരെ സുഖോയ് 30 എംകെ1 യുദ്ധവിമാനങ്ങള്‍ ഉണ്ട്. റഷ്യയില്‍ നിന്നുള്ളതാണ് സുഖോയ്. ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാണു സുഖോയ് എസ് യു-30. റഷ്യന്‍ കമ്പനി സുഖോയ് വികസിപ്പിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഇവ നിര്‍മിക്കുന്നത്. 2017ലെ കണക്കുകൾ പ്രകാരം ഏകദേശം 242 സുഖോയ് എസ് യു-30 എംകെഐ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയുടെ പക്കലുണ്ട്. മുപ്പതോളം സുഖോയ് എസ് യു 30 വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എഎല്‍. 2002 ലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.

മിറാഷ് 2000
റഫാല്‍ നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് പണ്ട് നിര്‍മ്മിച്ച മിറാഷ് 2000 എന്ന യുദ്ധവിമാനം 45 മുത്ല‍ 50 എണ്ണം വരെയുണ്ട്. ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്നും പഴയ മിറാഷ് 2000 ഇന്ത്യ വാങ്ങുന്നുണ്ട്.  ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000ന്റെ സ്പെയര്‍പാര്‍ട്സുകള്‍ കിട്ടാന്‍ വേണ്ടിയാണിത്. ഫ്രഞ്ച് നിര്‍മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്

ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍

115 മുതല്‍ 200 ഓളം ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ഇന്ത്യയ്‌ക്കുണ്ട്. ഇത് ശത്രുരാജ്യങ്ങളുടെ ഉള്ളിലേക്ക് പാഞ്ഞെത്തി ആക്രമിക്കാന്‍ കഴിയുന്നതാണ് ജാഗ്വാര്‍.ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ച അറ്റാക്കിങ് അല്ലെങ്കില്‍ സ്റ്റൈക്കിങ് യുദ്ധവിമാനമാണ് ജഗ്വാര്‍.1979 ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നു വാടകയ്‌ക്കെടുത്ത ജഗ്വാറാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആദ്യമായി എത്തിയത്. തുടര്‍ന്ന് 1981ല്‍ ഇന്ത്യക്കായി നിര്‍മിച്ച ജഗ്വാറുകളെത്തി. 1987ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജഗ്വാര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്കുവഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജഗ്വാര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ജഗ്വാറിന് കഴിയും.

 

 

Tags: HALDefenceIndian Air ForceTejas MK1ATejas fighter jetIndian air attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.