വിശദവിവരങ്ങള്‍ www.iiserkol.ac.in ല്‍
മെയ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അവസാനവര്‍ഷം യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍) കൊല്‍ക്കത്ത വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
എംഎസ് സി- കെമിക്കല്‍ സയന്‍സസ് 2 വര്‍ഷം, സീറ്റുകള്‍ 25, യോഗ്യത- ബിഎസ് സി (കെമിസ്ട്രി) മൊത്തം 60 ശതമാനം മാര്‍ക്ക്/ തത്തുല്യഗ്രേഡോടെ വിജയിച്ചിരിക്കണം. 2024/ 2025 വര്‍ഷം ജാം (കെമിസ്ട്രിയില്‍) യോഗ്യത നേടിയിരിക്കണം.
എംഎസ്‌സി- മാത്തമാറ്റിക്കല്‍ സയന്‍സസ്, 2 വര്‍ഷം, യോഗ്യത ബിഎസ് സി/ ബിഇ/ ബിടെക്-( മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൊത്തം 55 ശതമാനം മാര്‍ക്ക്/തത്തുല്യഗ്രേഡോടെ വിജയിച്ചിരിക്കണം. എസ് സി/ എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം മതിയാകും. ജാം (മാത്തമാറ്റിക്‌സ്) നിര്‍ബ്ബന്ധമില്ല. അവസാനവര്‍ഷ ബിരുദപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. സെലക്ഷന്‍ നടപടികളടക്കം കൂടുതല്‍ വിവരങ്ങള്‍ https://apply.iiserkol.ac.in/ mpല്‍ ലഭിക്കും. മെയ് 14 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം ഇന്‍ ബയോളജിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്. രണ്ട് വര്‍ഷത്തെ മാസ്റ്റേഴ്‌സ് ലെവല്‍ കോഴ്‌സ് വര്‍ക്കും തുടര്‍ന്ന് പിഎച്ച്ഡിയിലേക്കുള്ള നാല് വര്‍ഷത്തെ ഗവേഷണ പഠനവും അടങ്ങിയതാണ് കോഴ്‌സ്.
യോഗ്യത- ബയോളജിക്കല്‍ സയന്‍സസ്: ബയോളജി ബയോടെക്‌നോളജി, മെഡിക്കല്‍ സയന്‍സസ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നിവയിലൊന്ന് മുഖ്യവിഷയമായി ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ ബിഇ/ ബിടെക്/ ബിവിഎസ് സി/ ബി.ഫോര്‍മ/ ബിഎസ് സി അഗ്രികള്‍ച്ചര്‍ ബിരുദം.
എര്‍ത്ത് സയന്‍സസ്: എര്‍ത്ത സയന്‍സസ് അല്ലെങ്കില്‍ ഫിസിക്‌സ് / അനുബന്ധ വിഷയത്തില്‍ ബാച്ചിലേഴ്‌സ് ബിരുദം.
ഫിസിക്കല്‍ സയന്‍സസ്: ഫിസിക്‌സ് മുഖ്യ വിഷയമായും മാത്തമാറ്റിക്‌സ് ഉപവിഷയമായും ബാച്ചിലേഴ്‌സ് ബിരുദം.
യോഗ്യതാപരീക്ഷ 60 ശതമാനംമാര്‍ക്ക്/ തത്തുല്യഗ്രേഡില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ് സി/ എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 ശതമാനം മതിയാകും. ഫൈനല്‍യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സെലക്ഷന്‍ നടപടികളടക്കം കൂടുതല്‍ വിവരങ്ങള്‍ https://apply.iiserkol.ac.in/iphd ല്‍ ലഭിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 14.
പിഎച്ച്ഡി പ്രോഗ്രാം ഇന്‍ ബയോളജിക്കല്‍സ്, കംപ്യൂട്ടേഷണല്‍ ആന്റ്ഡാറ്റാ സയന്‍സസ്, കെമിക്കല്‍, മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, എര്‍ത്ത് സയന്‍സസ്, ഹ്യൂമാനിറ്റിക്‌സ് ആന്റ് സോഷ്യല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും https://apply.iiserkol.ac.in/phd ല്‍. മെയ് 19 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: