തിരുവനന്തപുരം: മനുഷ്യനെ സേവിക്കുക വഴി സര്‍വ്വ ജീവജാലങ്ങളെയും സേവിക്കുക എന്നതാണ് ശ്രീരാമകൃഷ്ണ മിഷന്റെ ദൗത്യമെന്ന് ശ്രീരാമകൃഷ്ണ മിഷന് ആഗോള അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ.
ശ്രീരാമകൃഷ്ണ മിഷന് നെട്ടയത്ത് ആരംഭിക്കുന്ന ശ്രീശാരദാ കോളജ് ഓഫ് നഴ്സിംഗിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് മന്ദിരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ കേള്‍പ്പിച്ചു.
കേന്ദ്രമന്ത്രി സുരേഷ്ഗോപി, ന്യൂദല്‍ഹി ശ്രീരാമകൃഷ്ണ മിഷന് സെക്രട്ടറി സ്വാമി സര്വലോകാനന്ദ, ശ്രീരാമകൃഷ്ണ മിഷന് തിരുവനന്തപുരം കേന്ദ്രത്തിന്റെ അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദ, അഡ്വ.വി.കെ. പ്രശാന്ത് എംഎല്‍എ, കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന് കുന്നുമ്മല്‍, ശ്രീശാരദ കോളേജ് ഓഫ് നഴ്സിംഗ്
പ്രിന്‍സിപ്പല്‍ പ്രൊഫ. കൊച്ചുത്രേസ്യാമ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: