കാസര്‍കോഡ്: കാസര്‍കോട് കഞ്ചാവ് പ്രതിയുടെ കുത്തേറ്റ് രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. എക്സൈസ് നര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരായ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറിനും കഴുത്തിനും കുത്തേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം 108 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രധാന പ്രതിയായ അബ്ദുള്‍ ബാസിതിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കമ്പികൊണ്ടുള്ള കുത്തേറ്റത്. കഞ്ചാവുമായി പിടിയിലായ ആള് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ ബാസിതിന്റെ വീട്ടിലേക്ക് എക്സൈസ് സംഘമെത്തിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥരെ ഇയാള്‍ അക്രമിച്ചത്. പിന്നീട് എക്സൈസ് സംഘം പ്രതിയെ കീഴ്പ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: