വെഞ്ഞാറമൂട്: കേരളത്തിന്റെ വിപത്താണ് മയക്കുമരുന്നെന്നും കുടുംബങ്ങളില്‍ നിന്നും പോരാട്ടം തുടങ്ങണമെന്നും സംവിധായകനും നടനുമായ മേജര്‍ രവി പറഞ്ഞു. വെഞ്ഞാറമൂട് നടന്ന ജാഗ്രതാ യാത്രയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ അടിമപ്പെടുത്താനാണ് മയക്ക് മരുന്ന് ലോബി ശ്രമിക്കുന്നത്. മയക്കുമരുന്നിലൂടെ കലാപം സൃഷ്ടിക്കുകയാണിവരുടെ ലക്ഷ്യം. കേരളം ലഹരിയുടെ ഹബ്ബായിക്കഴിഞ്ഞു. ഇതില്‍ നിന്നും നാടിനെ രക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. കുട്ടികളുമായി സംവദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ല. അത് മാറണം. കുടുംബങ്ങളില്‍ ശ്രദ്ധവേണം. വരുന്ന തലമുറയെ നേരായ വഴിയില്‍ നടത്താന്‍ കുടുംബങ്ങളില്‍ നിന്നും പോരാട്ടം തുടങ്ങണമെന്നും മേജര്‍ രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: