കൊച്ചി : എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ രംഗത്ത് എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.
ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ ഖേദം പോസ്റ്റ് ഷെയര്‍ ചെയ്ത് പൃഥ്വിരാജ് രംഗത്ത് എത്തി. എമ്പുരാന്‍ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘എന്നാലും രാജു ഇത് ഞങ്ങളോട് വേണ്ടായിരുന്നു, ഇതാണോ നിലപാട്, കഷ്ടം തന്നെ രാജു’, എന്നിങ്ങനെ പോകുന്നു ഷെയര്‍ ചെയ്ത പോസ്റ്റിന് വരുന്ന കമന്‍റുകള്‍
ഗോധ്ര കലാപത്തെ വെള്ള പൂശിയ ചിത്രം ആസ്വദിച്ചു വന്ന ഇടത് – ജിഹാദികളാണിപ്പോൾ റീസെൻസറിംഗും, ഖേദപ്രകടനവും വന്നതിനു പിന്നാലെ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത് .
ഇത്രയും അധഃപതിക്കരുതായിരുന്നു , നിങ്ങളും നട്ടെല്ല് പണയം വച്ചു , ആരുടെ മുന്നിലും മുട്ട് മടക്കാതെ നല്ല ആണുങ്ങളെ പോലെ അന്തസ്സായി ജീവിക്കണമായിരുന്നു , എന്തൊരു ചതിയൻ ആണെടോ താൻ എന്നിങ്ങനെയാണ് ചില കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: